• YATHRAVAANI EP 112
    12 分
  • സിംഹരാജന്റെ തൊട്ടരികിൽ; മസായി മാരയിലെ സഫാരി | യാത്രാവാണി | Podcast
    2026/10/13
    നീർക്കുതിരകളും ഹൈനകളും സിംഹരാജനും പുലിയച്ഛനുമൊക്കെ നിറയുന്ന മസായി മാരയുടെ വന്യജീവിലോകത്തിലൂടെ ജി. ജ്യോതിലാൽ നടത്തുന്ന ആവേശകരമായ സഫാരി യാത്ര.

    ശബ്ദമിശ്രണം : പ്രണവ് പി എസ്
    നിർമ്മാണം : ആർ ജെ അച്ചൂ

    続きを読む 一部表示
    12 分
  • നക്രൂ നാഷണൽ പാർക്കിലെ വിസ്മയക്കാഴ്ചകൾ | യാത്രാവാണി | Travelogue
    2026/10/06
    നക്രൂ നാഷണൽ പാർക്കിലൂടെയുള്ള യാത്രയിൽ ഓരോ കാഴ്ചയും മറക്കാനാകാത്തൊരു ഫ്രെയിമായി മാറുന്നു.
    続きを読む 一部表示
    11 分
  • മാസ്മരികം മസായിമാര ! | Yathravaani | Travelogue
    2026/09/29
    ക്യാമറയുമായി മസായി മാരയിലേക്ക്… 🦁📷വിശാലമായ സാവന്നയും വന്യമൃഗങ്ങളും തേടിയുള്ള യാത്ര. പക്ഷേ മസായി മാരയിലെത്തുന്നതിന് മുമ്പേ നൈറോബി തന്നെ തുറന്നുതരുന്നത് മറ്റൊരു ആഫ്രിക്കൻ കാഴ്ചയാണ് — നഗരങ്ങൾ, ഗ്രാമങ്ങൾ, മനുഷ്യർ, മഴ, വഴിയോര ജീവിതം, യാത്രയ്ക്കിടയിലെ അപ്രതീക്ഷിത അനുഭവങ്ങൾ…ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കയുടെ കാഴ്ചകളിലൂടെ ഒരു യാത്ര.
    യാത്രാവാണി കേൾക്കാം.
    ശബ്ദമിശ്രണം : പ്രണവ് പി എസ് ,
    നിർമ്മാണം : ആർ ജെ അച്ചൂ .
    続きを読む 一部表示
    14 分
  • അരുവിപ്പുറത്തുനിന്ന് ഗുരുസാഗരത്തിലേക്ക് | Yathravaani | Travelogue
    2026/09/22
    ഒരു അരുവിയുടെ തീരത്ത് കണ്ണുകളടച്ചിരുന്നപ്പോൾ… മനസ്സ് പതിയെ സഞ്ചരിച്ചത് ഒരു പഴയ കാലത്തിലേക്ക്. 🌿ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും ഓർമിപ്പിക്കുന്ന അരുവിപ്പുറം, കൊടിതൂക്കിമല, ഗുരു തപസ്സിരുന്ന ഗുഹ, ശിവഗിരി… ഓരോ ഇടവും പറയുന്നത് ഓരോ കഥ.പ്രകൃതിയുടെ ശാന്തതയ്ക്കൊപ്പം ചരിത്രവും ഗുരുവിന്റെ ചിന്തകളും ചേർന്ന ഈ യാത്ര ഒടുവിൽ എത്തുന്നത് വർക്കല ക്ലിഫിന്റെ വിശാലമായ കടൽക്കരയിൽ.മരുത്വാമലയിൽ തുടങ്ങി പല ഇടങ്ങളിലൂടെ കടന്നുപോയ യാത്രയുടെ അവസാനം മനസ്സിൽ ബാക്കിയാകുന്നത് ഒരു ചോദ്യം പോലെ ഒരു അനുഭൂതി—

    ഇത്രയും സ്ഥലങ്ങൾ പിന്നിട്ടപ്പോൾ മനസ്സിൽ നിറഞ്ഞത് എന്തായിരിക്കും?ജി. ജ്യോതിലാലിനൊപ്പം യാത്രാവാണി 108 കേൾക്കാം. 🌊🎙️
    നിർമ്മാണം : ആർ ജെ അച്ചൂ
    続きを読む 一部表示
    9 分
  • സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | YathraVaani | Travelogue
    2026/09/15
    മരുത്വാമലയിൽ നിന്ന് ഇറങ്ങിയ യാത്ര… ഒടുവിൽ എത്തിയത് ചെമ്പഴന്തിയിൽ.മരുത്വാമലയിൽ കണ്ട ഭൈരവൻ എന്ന നായയുടെ നിഷ്കാമ സ്നേഹത്തിന്റെ ഓർമയിൽ നിന്ന്, നടൻ സമുദ്രക്കനി പങ്കുവെച്ച തന്റെ ജീവിതത്തിലെ ‘ഭൈരവൻ’ കഥയിലേക്ക് നീളുന്ന ഒരു അപ്രതീക്ഷിത യാത്ര.ഒരു നായയുടെ സ്നേഹം… ഒരു മനുഷ്യന്റെ ഓർമ… പിന്നെ ശ്രീനാരായണ ഗുരുവിന്റെ ജീവിതവഴികളിലേക്ക് നീളുന്ന മറ്റൊരു യാത്ര.തിരുവനന്തപുരത്ത് നിന്ന് ചെമ്പഴന്തിയിലെത്തുമ്പോൾ മുന്നിൽ തെളിയുന്നത് കാലത്തിന്റെ സാക്ഷിയായ മുത്തശ്ശി പ്ലാവും, ശ്രീനാരായണ ഗുരുവിന്റെ ജന്മവീടായ വയൽവാരത്തെ വീടുമാണ്. നാണുവിൽ നിന്ന് ശ്രീനാരായണ ഗുരുവിലേക്കുള്ള വളർച്ചയും അതിനൊപ്പം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്കുള്ള ഒരു യാത്രയും.ഒരു ചെറിയ വീട്ടുമുറ്റത്ത് നിന്ന് പിറന്ന ആശയങ്ങൾ ഒരു നാടിന്റെ ചിന്തയെ എങ്ങനെ മാറ്റി?യാത്രാവാണി 107-ൽ ജി. ജ്യോതിലാലിനൊപ്പം ഈ യാത്ര തുടരാം.
    നിർമ്മാണം : ആർ ജെ അച്ചൂ
    続きを読む 一部表示
    7 分
  • കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് | യാത്രാവാണി | Travelogue
    2026/09/09
    "തീവണ്ടിപ്പാളങ്ങൾ അവിടെ അവസാനിച്ചു… പക്ഷേ യാത്ര അവിടെ നിന്നാണ് തുടങ്ങിയത്.
    കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് ജി. ജ്യോതിലാലിനൊപ്പം ഒരു യാത്ര. പാറക്കെട്ടുകളും കനത്ത വെയിലും കടൽക്കാറ്റും മലക്കാറ്റും പിന്നിട്ട് ശ്രീനാരായണഗുരുവിന്റെ ധ്യാനഗുഹയിലേക്ക്. വഴിയിൽ കൂട്ടായെത്തിയ ഒരു ഊന്നുവടി… യാത്രികന് വഴികാട്ടിയായ ഭൈരവൻ എന്ന നായ… താഴെ പച്ചപ്പണിഞ്ഞ കന്യാകുമാരിയുടെ കാഴ്ച… പിന്നെ ഈ മണ്ണിൽ പതിഞ്ഞ ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യാ വൈകുണ്ഠസ്വാമികളുടെയും ഓർമകൾ. ഒരു മലകയറ്റം മാത്രമല്ല ഈ യാത്ര. പ്രകൃതിയിലൂടെയും ചരിത്രത്തിലൂടെയും മനുഷ്യചിന്തകളിലൂടെയും കടന്നുപോകുന്ന ഒരു സഞ്ചാരമാണിത്.
    യാത്രാവാണി – 106-ാം എപ്പിസോഡ്
    ജി. ജ്യോതിലാലിനൊപ്പം കേൾക്കാം… മരുത്വാമലയുടെ കാറ്റ് പറയുന്ന കഥകൾ.

    നിർമ്മാണം : ആർ ജെ അച്ചൂ
    続きを読む 一部表示
    8 分
  • റഷ്യൻ ചരിത്രവും സ്പേസ് മ്യൂസിയവും വോഡ്കയും | യാത്രവാണി | Travelogue
    2026/09/01
    റഷ്യയെ അറിയാൻ ഒരു യാത്ര

    യൂറി ഗഗാറിനിൽ നിന്ന് റഷ്യ–യുക്രെയ്ൻ യുദ്ധത്തിലേക്ക്, സോവിയറ്റ് ചരിത്രത്തിൽ നിന്ന് ഇന്നത്തെ റഷ്യൻ ജീവിതത്തിലേക്ക് — ചരിത്രവും സംസ്കാരവും മനുഷ്യരുടെ അനുഭവങ്ങളും തേടിയുള്ള യാത്ര.മോസ്കോയുടെ കാഴ്ചകൾ, ലെനിനും റഷ്യൻ വിപ്ലവവും, വോഡ്ക മ്യൂസിയവും, സോവിയറ്റ് റഷ്യയുടെ ഓർമകളും… ഒപ്പം യുദ്ധം ബാക്കിവയ്ക്കുന്ന മനുഷ്യവേദനയും.ഒരു രാജ്യം. പല കാലങ്ങൾ. ഒരുപാട് കഥകൾ.

    🎙️ യാത്രവാണി | Episode 105

    റഷ്യയിലൂടെ ഒരു യാത്ര… കേൾക്കാം, അറിയാം, അനുഭവിക്കാം.
    Host : G Jyothilal
    Producer : RJ Achoo
    続きを読む 一部表示
    17 分