『Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast』のカバーアート

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

著者: Shalom Television
無料で聴く

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം.

Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord.

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.

キリスト教 スピリチュアリティ マネジメント マネジメント・リーダーシップ 経済学 聖職・福音主義
エピソード
  • Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/09/02
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.വിശുദ്ധ കുർബാനയിലൂടെ നമ്മളെങ്ങനെയാണ് രക്ഷയുടെ പൂർണ്ണ അനുഭവത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ് ഇന്ന് ചിന്തിക്കുന്നത്. വിശുദ്ധ കുർബാനയിലൂടെ, അപ്പവും വീഞ്ഞുമായി മാറിയ, തന്റെ ശരീരവും രക്തവും തന്ന്, നിങ്ങൾ ഇനി ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷ പ്രാപിക്കാൻ വേണ്ടി ദിവ്യകാരുണ്യം നമുക്ക് തന്നു. ഈ ദിവ്യകാരുണ്യം ഒരുക്കത്തോടും, വിശുദ്ധിയോടും, അനുതാപത്തോടും, പശ്ചാത്താപത്തോടും കൂടി സ്വീകരിക്കുമ്പോൾ നമ്മൾ രക്ഷിക്കപ്പെടുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുക എന്നാൽ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, മനോഭാവം, ചിന്തകൾ, ജീവിതരീതി, പെരുമാറ്റശൈലി ,എല്ലാം ഭക്ഷിക്കുക എന്നതാണ്. ക്രിസ്തു എങ്ങനെ ജീവിച്ചോ, അങ്ങനെ ആയിത്തീരാനുള്ള പരിശ്രമമാണ്, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നടക്കുന്നത്. യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് നിത്യതയിൽ എത്തിച്ചേരാൻ തടസ്സമായ ശിക്ഷവിധികൾ ഇല്ലാതാകുന്നത്, കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവുമായി ഐക്യപ്പെട്ട് രക്ഷ പ്രാപിക്കുമ്പോഴാണ്. രക്ഷയുടെ കൂദാശയാണ് വിശുദ്ധ കുർബാന.ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾപരിശീലിക്കേണ്ട പുണ്യം: ക്രിസ്തു എന്ന രക്ഷയുടെ വഴി നമുക്കറിയാവുന്ന എല്ലാ ആളുകളോടും പങ്കുവെക്കുക. സുവിശേഷവേല ചെയ്യാൻ, ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാൻ, പകർന്നു കൊടുക്കാൻ നമുക്കുത്തരവാദിത്വം ഉണ്ട്. അത് ധൈര്യപൂർവ്വം ചെയ്യാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കുക.ഒഴിവാക്കേണ്ട പാപം: ക്രിസ്തുവിനെ പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന ചിന്ത മാറ്റുക.ഇന്നത്തെ ...
    続きを読む 一部表示
    21 分
  • Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/09/01
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.വിശുദ്ധ കുർബാനയെക്കുറിച്ചു വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറഞ്ഞ വചനഭാഗങ്ങളാണ് ഇന്നത്തെ ചിന്താവിഷയം. അപ്പസ്തോല പ്രവർത്തനങ്ങൾ 20:7-ൽ കുർബാനയർപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ പ്രസംഗമധ്യേ, നിദ്രാധീനനായി മൂന്നാം നിലയിൽ നിന്ന് താഴെ വീണു മരിച്ച എവുത്തിക്കോസിനെ ഉയർപ്പിക്കുന്നു. കുർബാനയ്ക്കിടയിൽ മരിച്ച മനുഷ്യന് ജീവൻ കിട്ടുന്നു. പല തരത്തിൽ മരിച്ചതു പോലെ ജീവിക്കുന്ന മനുഷ്യരാണ് ദേവാലയത്തിൽ എത്തുന്നത്. അവരെ അവരവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് വീണ്ടെടുക്കാനുള്ള സമയമാണ് വിശുദ്ധ കുർബാന, അവരെ ഉയർപ്പിക്കുന്ന ഇടമാണ് ദിവ്യകാരുണ്യം. 1 കോറിന്തോസ് 5 ലും, 1 കോറിന്തോസ് 10-ലും -വിശുദ്ധ കുർബാനയ്ക്കു വരുന്നവർ അസൻമ്മാർഗ്ഗികൾ ആണെങ്കിൽ അവരെ കൂട്ടത്തിൽ നിന്നും നീക്കിക്കളയണമെന്നും, വിഗ്രഹാരാധകരും, വ്യഭിചാരികളും, പിറുപിറുക്കുന്നവരും, പരാതി പറയുന്നവരും ആകരുതെന്നും, പഠിപ്പിക്കുന്നു. കാരണം, നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ, നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ, അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്. ഒരേ സമയം കര്‍ത്താവിന്‍റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല എന്ന് വചനം പഠിപ്പിക്കുന്നു.ക്രിസ്‌തുവിൽ ഒരു ശരീരമായ നമ്മൾ, നമ്മുടെയിടയിൽ പല ...
    続きを読む 一部表示
    19 分
  • Ente Ormmakkay | Day 32 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/31
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.ഈശോ പെസഹാ ആചരിക്കുകയും, വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വിശുദ്ധ മത്തായി 26:17-30, വിശുദ്ധ മർക്കോസ് 24:15 മുതലുള്ള വാക്യങ്ങൾ. സജ്ജീകൃതമായ ഒരു വലിയമാളികമുകളിലാണ് ഈശോയും ശിഷ്യൻമ്മാരും പെസഹാ ആചരിച്ചത്. അതായതു വിശുദ്ധ കുർബാന നടക്കുന്ന സ്ഥലങ്ങൾ മനോഹരമായിരിക്കണം. ആഡംബരം ഒഴിവാക്കുന്നതോടൊപ്പം, ലുബ്ധ്തും അനാദരവും പാടില്ല. ദിവ്യകാരുണ്യം സ്ഥാപിക്കപ്പെട്ടത് ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ്. ചതിക്കപ്പെട്ട ഒരാൾ വല്ലാതെ മുറിവേറ്റ ഒരാളാണ്. അത്രയും വലിയ വേദനയിൽ നിന്നാണ് ക്രിസ്തു വിശുദ്ധ കുർബാന എന്ന സമ്മാനം ലോകത്തിനു നൽകുന്നത്. മുറിവേൽക്കുമ്പോൾ, ചതിക്കപ്പെടുമ്പോൾ, തന്റെ ഏറ്റവും നല്ലത് അവൻ വെച്ച് വിളമ്പുകയാണ്. നമ്മൾ ദിവ്യകാരുണ്യമായി മാറാനുള്ള ക്ഷണമാണ് ഈശോ നമുക്ക് തരുന്നത്. യേശു അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തു. നമ്മൾ വിശുദ്ധ കുർബാനയായി മാറണമെങ്കിൽ, നമ്മുടെ ജീവിതവും എടുക്കണം, കൃതജ്ഞതാസ്തോത്രം ചെയ്ത് വാങ്ങണം, കാരണം ഒന്നും എന്റെ കഴിവല്ല, ദൈവം തന്ന ദാനമാണ്. എല്ലാറ്റിനും നന്ദിയർപ്പിക്കണം, ആശീർവദിച്ചു കൊടുക്കണം, അങ്ങനെ ചെയ്യുമ്പോൾ നന്ദികേട് ആര് കാട്ടിയാലും പരാതിയുണ്ടാവില്ല. ആശീർവദിക്കാതെ കൊടുത്താൽ കണക്കു വെക്കും, പരാതി പറയും, ദേഷ്യം കാണിക്കും. വേദന ഏറ്റെടുക്കാതെ ഒരാളെ സ്നേഹിക്കാൻ കഴിയില്ല. ഈശോ സ്ഥാപിച്ച പുതിയ ഉടമ്പടിയാണ് വിശുദ്ധ കുർബാന, ആ ഉടമ്പടിയുടെ രക്തമാണ് നാം സ്വീകരിക്കുന്ന രക്തം. നമ്മൾ വിശുദ്ധ കുർബാനയാകുമ്പോൾ ...
    続きを読む 一部表示
    19 分
adbl_web_anon_alc_button_suppression_t1
まだレビューはありません