エピソード

  • 7: Chat with Mridul George
    2020/06/08

    തൻ്റെ ഫാൻ-ഫിക് ഷൻ കഥകളിലൂടെ, വെള്ളിത്തിരയുടെ ചതുരത്തിൽ നാമറിയാതെ മിന്നി മാഞ്ഞു പോയ; എന്നാൽ നമ്മുടെ പ്രജ്ഞയെ ഒരേ പോലെ  തൊട്ടു തലോടുകയും എന്നാൽ വേട്ടയാടുകയും ചെയ്യുന്ന പല കഥാപാത്രങ്ങളുടെയും ജീവിതങ്ങളുടെ അപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും നമ്മെ കൈ പിടിച്ചു നടത്തുകയാണ് കഥാകാരനും യുവ തിരക്കഥാകൃത്തുമായ മൃദുൽ ജോർജ്. പോഡ്കാസ്റ്റിൻ്റെ ഈ അദ്ധ്യായത്തിലൂടെ,  മലയാളത്തിലെ ഫാൻ-ഫിക് ഷനുകളുടെ ഗതിവിഗതികളെക്കുറിച്ച് നമ്മോട് മനസ്സു തുറക്കുകയാണ് അദ്ദേഹം.

    続きを読む 一部表示
    44 分
  • 6: Chat with Sajna Sudheer
    2020/06/01

    സംഗീതത്തിന്റെ ചരിത്രവും ശാസ്ത്രവും സംസ്കാരവും വിളിച്ചോതുന്ന പുസ്തകങ്ങളെക്കുറിച്ച് നമ്മോട് സംവേദിയ്ക്കുകയാണ് എഴുത്തുകാരിയും സംഗീത ഗവേഷകയും ഗായികയും അദ്ധ്യാപികയും ഒക്കെയായ സജ്ന സുധീർ.  മാറുന്ന അധ്യയന രീതികളുടെ  ഈ കാലഘട്ടത്തിൽ ഈ സംവാദം എന്തുകൊണ്ടും ശ്രദ്ധേയമായിരിയ്ക്കും.

    続きを読む 一部表示
    39 分
  • 5: Chat with Kavitha Nair
    2020/05/25

    ജീവിതങ്ങളിൽ നിന്ന് അക്ഷരങ്ങളും കവിതകളും  അകലുന്നു എന്ന ആരോപണങ്ങൾ ശക്തമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ, പേരിലും മനസ്സിലും കവിതയെ വഹിയ്ക്കുന്ന കലാകാരിയും നടിയും രചയിതാവുമായ  കവിതാ നായർ പോഡ്കാസ്റ്റിലൂടെ എത്തുന്നു.

    続きを読む 一部表示
    41 分
  • 4: Chat with Hrishikesh Bhaskaran on Data Privacy and Technology
    2020/05/18
    ദേശിയ സുരക്ഷയും വ്യക്തിഗത സ്വകാര്യതയും, അവയുടെ അതിർത്തി വരമ്പുകളും മറ്റും ചർച്ചയും വിവാദവും ആകുന്ന ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതെന്തെല്ലാമാണ്? ഡാറ്റ പ്രൈവസിയിലും മറ്റു സാങ്കേതിക വിദ്യകളിലും പ്രാവീണ്യമാർജ്ജിച്ച ഋഷികേശ് ഭാസ്കരൻ പുസ്തകപേച്ച് പോഡ്‌കാസ്റ്റിന്റെ ഈ അദ്ധ്യായത്തിൽ അതിഥിയായെത്തുന്നു.
    続きを読む 一部表示
    49 分
  • 3: Chat with Lajo Jose on Emergance of Crime Fiction in Malayalam
    2020/05/11
    ഷേർലോക് ഹോംസും മിസ് മാർപാലും അവർക്കു ശേഷം അലക്സ് ക്രോസ്സും റോബർട്ട് ലാങ്ടണും കയ്യടക്കിയ കുറ്റാന്വേഷണ കഥകളുടെ ലോകം നമുക്ക് സുപരിചിതമാണ്. എന്നാൽ മലയാളത്തിൽ കുറ്റാന്വേഷണ കഥകൾ എന്തുകൊണ്ടാണ് കൂടുതലായി എഴുതപ്പെടാതെ പോയത്? ലാജോ ജോസിന്റെ കഥകളിലൂടെ കുറ്റാന്വേഷണ കഥകളുടെ പുതിയ ഒരു വായനാലോകം മലയാളികളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മൂന്നു നോവലുകളും ഓഡിയോബുക്കുകളായി സ്റ്റോറിടെല്ലിൽ കേൾക്കാൻ ഇന്ന് തന്നെ ഡൌൺലോഡ് ചെയ്യൂ.
    続きを読む 一部表示
    39 分
  • 2: Chat with VK Adarsh on How to manage money post COVID19
    2020/05/04
    ഈ കോവിഡ് കാലത്ത് ലോകം സാമ്പത്തിക ഞെരുക്കത്തിലേയ്ക്ക് അടിവച്ച് നീങ്ങുമ്പോൾ നാം എങ്ങനെയാണ് ബുദ്ധിപൂർവ്വം പണത്തെ കൈകാര്യം ചെയ്യേണ്ടത്? സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനായി പുതു തലമുറ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? മാറുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ എങ്ങനെയൊക്കെയാണ് നാം സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ബാങ്കിംഗ് വിഷയങ്ങളിലും മറ്റുമുള്ള നമ്മുടെ സംശയങ്ങൾക്കുള്ള മറുപടികളുമായി, ഈ മേഖലകളിൽ ഗവേഷകനായിട്ടുള്ള ശ്രി. വി.കെ ആദർശ് നമ്മോട് സംസാരിക്കുന്നു.
    続きを読む 一部表示
    51 分
  • 1: Chat with Dr. Thomas Ranjit on How to get the right information about COVID19
    2020/04/27
    വാട്സാപ്പ് യൂണിവേഴ്സിറ്റികൾ ഉപ്പ് മുതൽ കർപ്പൂരം വരെ മരുന്നായി വിൽക്കുമ്പോൾ ശരിയായ മെഡിക്കൽ വിവരങ്ങൾ എവിടെ നിന്നും സ്വീകരിക്കാം? ഏതെല്ലാം വിവരങ്ങൾ നമുക്ക് വിശ്വസിക്കാം? ഡോക്റ്ററോട് തന്നെ ചോദിക്കാം. 'പുസ്തകപ്പെച്ച്' എന്ന പോഡ്കാസ്റ്റിലൂടെ ദീപ ആന്റണി ബ്ലോഗറും, വ്‌ളോഗറുമായ ഡോ. തോമസ് രഞ്ജിത്തുമായി സംവദിക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് 'മേടിവഴിപാട്' ഫേസ്ബുക്കിൽ ലഭ്യമാണ്.
    続きを読む 一部表示
    45 分