『Sports Room - One Room Every Sport | Malayalam Podcast』のカバーアート

Sports Room - One Room Every Sport | Malayalam Podcast

Sports Room - One Room Every Sport | Malayalam Podcast

著者: Mathrubhumi
無料で聴く

SPORTS ROOM — One Room. Every Sport.

ഇനി സ്പോർട്സിലെ വിശേഷങ്ങൾ അറിയാൻ പല ഇടങ്ങളിലായി തിരയേണ്ട!ക്രിക്കറ്റും ഫുട്ബോളും മുതൽ താരങ്ങളും ടീമുകളും മത്സരങ്ങളും വിവാദങ്ങളും ചർച്ചകളും വരെ — സ്പോർട്സിലെ എല്ലാം ഒരൊറ്റ റൂമിൽ!

🎙️ Sports Room ഇനി മുതൽ Mathrubhumi Podcast-ൽ.കളിയെക്കുറിച്ച് അറിയാം, കേൾക്കാം, ചർച്ച ചെയ്യാം.

One Room. Every Sport.

🎧 Listen to Sports Room on Mathrubhumi Podcast.Copyright Mathrubhumi
エピソード
  • ലോകം മറക്കാത്ത ആ ഉയിർത്തെഴുന്നേൽപ്പ്, ത്രസിപ്പിച്ച മെസ്സി മാജിക് | Sports Room - One Room Every Sport | Podcast
    2026/09/01
    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    続きを読む 一部表示
    8 分
  • ചൈനയെ വിറപ്പിച്ച ഇന്ത്യന്‍ ജെന്‍സി | Sports Room- One Room Every Sport | Podcast
    2026/08/19
    ലോകചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ ഷി യുഖിയെ ഒന്നാം റൗണ്ടില്‍ തന്നെ കെട്ടുകെട്ടിച്ചയാളാണ് ഇന്ത്യയുടെ ഇരുപത്തിയൊന്നുകാരന്‍ ആയുഷ് ഷെട്ടി. ലോകചാമ്പ്യന്‍ മാത്രമല്ല, ലോക ഒന്നാം നമ്പറുകാരന്‍ കൂടിയാണ് ഷി യുഖി. മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ആയുഷിനെ തോല്‍പിച്ചയാളാണ്. എണ്ണാന്‍ പാടുപെടുന്നത്ര നേട്ടങ്ങളുണ്ട് കംപ്ലീറ്റ് ഷട്‌ലര്‍ എന്ന ഖ്യാതിയുള്ള യുഖിക്ക്.. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യുഖിയോടേറ്റ തോല്‍വിക്കുള്ള പ്രതികാരം ഈ ചരിത്രവിജയത്തിന് മധുരമുള്ള മേമ്പൊടിയുമായി. കിഡംബി ശ്രീകാന്തിനും എച്ച്.എസ്. പ്രണോയ്ക്കുംശേഷം ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി എന്തെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ആയുഷിന്റെ ഈ ജയത്തിലുണ്ട്. പുരുഷന്മാരുടെ സിംഗിള്‍സില്‍ ആയുഷിനെ കൂടാതെ ലക്ഷ്യ സെന്‍, കിരണ്‍ ജോര്‍ജ്, പ്രിയാന്‍ഷു രജാവത്ത് എന്നിവരെല്ലാമുണ്ട്. സ്ട്രോങ്ങാണ് കോര്‍ട്ടിലെ നമ്മുടെ ജെന്‍സി. എല്ലാവരിലും ആയുഷിന്റെ ഒരൊറ്റ ജയം കൊളുത്തുന്ന ആത്മവിശ്വാസത്തിന്റെ നാളം ചെറുതല്ല. ചില ജയങ്ങള്‍ അങ്ങനെയാണ്. ഒന്ന് മതി. ഒരു മഹാവിപ്ലവത്തിന് തിരികൊളുത്താന്‍. ആയുഷ് ചെയ്തത് അതാണ്.

    അവതരണം : ബി കെ രാജേഷ്
    നിർമ്മാണം ആർ ജെ അച്ചൂ

    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    続きを読む 一部表示
    6 分
  • റോഡ്രി ബാഴ്സ തിരഞ്ഞെടുത്തതിന് പിന്നിൽ.. ഇനി ഈ ടീമിനെ തൊടാനാകുമോ? | Sports Room- On Room Every Sport | Podcast
    2026/08/18
    ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ കളിയുടെ താളം നിയന്ത്രിച്ച ലോകചാമ്പ്യൻ. പെപ് ഗ്വാർഡിയോളയുടെ കളിക്കൂട്ടത്തിലെ ഏറ്റവും നിർണായക താരങ്ങളിലൊരാൾ. 2024-ലെ ബാലൺ ദ്യോർ ജേതാവ്. ഇപ്പോൾ സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന്റെ നായകനും ടൂർണമെന്റിലെ മികച്ച താരവും. റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ റോഡ്രി ഏഴ് വർഷത്തെ ഇംഗ്ലീഷ് ജീവിതത്തിന് വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പടിവാതിൽക്കലാണ്. റയലിനെ ഒഴിവാക്കി റോഡ്രി ബാഴ്സയിലേക്ക് വരുമ്പോൾ അടുത്ത സീസൺ ലാലി​ഗ എങ്ങനെയാകും ? ബാഴ്സയെ വെല്ലാൻ മറ്റ് ടീമുകൾക്കാകുമോ?

    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    続きを読む 一部表示
    5 分
adbl_web_anon_alc_button_suppression_t1
まだレビューはありません