エピソード

  • സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ | സ്പീഡ് ന്യൂസ്
    2025/10/19

    സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം , ഇടുക്കി, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് തുടരുന്നു. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും സംസ്ഥാനമൊട്ടുക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 23 വരെ കനത്ത മഴ തുടരും

    Widespread heavy rain continues across the state today. Rain alerts have been issued for all districts.Orange alert remains in effect for Ernakulam, Idukki, Malappuram, Kozhikode, Kannur, and Kasaragod districts

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ശബരിമല നട തുറന്നു ​| Speed News
    2025/10/18

    തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലകശില്‍പങ്ങളില്‍ സ്വര്‍ണപ്പാളികള്‍ തിരികെ ഘടിപ്പിച്ചു.

    Sabarimala was opened for Tulamasa pujas. The Dvarapala sculptures in front of the sanctum were re-plated with gold

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ യു.ഡി.എഫിന്റെ വിശ്വാസസംരക്ഷണ സംഗമം പന്തളത്ത് | Speed News
    2025/10/18

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പന്തളത്തേക്ക് വിശ്വാസ സംരക്ഷണ പദയാത്ര നടത്തിയത്.. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുമടക്കം ജാഥയില്‍ അണിനിരന്നു. കാരക്കാട് അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിന്നു പന്തളം ജംഗ്ഷൻ വരെ ആറ് കിലോമീറ്ററിൽ അധികമാണ് പദയാത്ര സഞ്ചരിച്ചത്.

    The UDF has intensified its protest over the Sabarimala gold scam. The 'Faith Protection March' was conducted to Pandalam with thousands of workers participating. The Leader of the Opposition, the KPCC President, and leaders of UDF constituent parties joined the march. The foot march covered a distance of more than six kilometers, starting from in front of the Karakad Ayyappa Temple and concluding at Pandalam Junction.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തില്‍ കടുംപിടുത്തംവിട്ട് വിദ്യാഭ്യാസമന്ത്രി| സ്പീഡ് ന്യൂസ്
    2025/10/15

    ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ തളളിയും യൂണിഫോമിൽ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയും എറണാകുളം പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതർ. ഹിജാബിൻ്റെ പേരിൽ വിദ്യാർഥിയെ പുറത്താക്കിയിട്ടില്ലെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് സത്യവിരുദ്ധമാണെന്നും സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. കത്തോലിക്കാ കോൺഗ്രസും വിദ്യഭ്യാസമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോകണമെന്ന് ഇതോടെ വിദ്യാഭ്യാസമന്ത്രി നിലപാട് മയപ്പെടുത്തി.

    In the hijab controversy, the authorities of St. Rita's Public School in Palluruthy, Ernakulam, rejected Education Minister V. Sivankutty's stance and firmly stated that there would be no compromise on the school uniform policy. The principal clarified that no student had been expelled for wearing a hijab and alleged that the report by the Ernakulam Deputy Director of Education was false. The Catholic Congress also strongly criticized the Education Minister. Following the developments, the Minister softened his position, calling for a spirit of cooperation

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി കനത്തമഴ | സ്പീഡ് ന്യൂസ്
    2025/10/14


    തുലാവർഷമെത്തും മുന്‍പേ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും ഇടിമിന്നലും മരണവും.തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുന്നു. കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. തിരുവനന്തപുരത്ത് തിരയിൽ പെട്ട് മത്സ്യതൊഴിലാളിയെ കാണാതായി.

    Even before the onset of the monsoon, the state is experiencing widespread heavy rain, lightning, and casualties. Heavy rain is lashing the southern districts, including Thiruvananthapuram. Two people were killed by lightning in Kannur. A fisherman went missing after being swept away by waves in Thiruvananthapuram

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • പേരാമ്പ്രയില്‍ ചില പൊലീസുകാര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് റൂറല്‍ എസ്.പി | Speed News
    2025/10/12

    പേരാമ്പ്രയില്‍ ചില പൊലീസുകാര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് റൂറല്‍ എസ്.പി; ഷാഫി പറമ്പിലിനെ പുറകില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും കെ.ഇ.ബൈജു ; ഡി.ജി.പിക്ക് കോണ്‍ഗ്രസ് പരാതി ; നടപടിയെടുത്തില്ലെങ്കില്‍ റൂറല്‍ എസ്.പിയുടെ വീട് ഉപരോധിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ്.

    Rural SP says some police officers deliberately tried to create trouble in Perambra; Shafi Parambil was hit from behind with a lathi; Congress files complaint with DGP; DCC President warns of blockading Rural SP's house if action is not taken.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ഷാഫി പറമ്പിലിനെതിരായ അതിക്രമത്തില്‍ വന്‍ Udf പ്രതിഷേധം; സ്പീഡ് ന്യൂസ്
    2025/10/11

    ഷാഫി പറമ്പില്‍ എം.പിക്ക് നേരെ പേരാമ്പ്രയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ സംസ്ഥാനത്ത് യു.ഡി.എഫിന്‍റെ വ്യാപക പ്രതിഷേധം. പൊലീസുമായി പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി.

    Widespread protests by the UDF across the state over the police assault on MP Shafi Parambil in Perambra. Clashes broke out between protesters and the police in several places.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം​| സ്പീഡ് ന്യൂസ്
    2025/10/09


    കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം. സ്റ്റാന്‍ഡിലെ കെ.വി കോംപ്ലക്സിലെ നിരവധി കടകള്‍ക്ക് തീപിടിച്ചു; തീ കൂടുതലിടങ്ങളിലേക്ക് പടരുന്നുണ്ട്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

    A massive fire broke out at the Taliparamba bus stand in Kannur. Several shops in the K.V. Complex at the stand caught fire, and the blaze is spreading to more areas. Fire and rescue teams have arrived at the scene and are continuing efforts to extinguish the flames

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分