エピソード

  • നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B ​| Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ
    2025/08/08

    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ തുറന്നിട്ടുണ്ട്. – Delve into the Sree Padmanabhaswamy Temple's 'Vault B' controversy. Discover the temple's fabled treasure, the astounding Vault A findings, and the debate over its immense hidden wealth.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • നടക്കുമോ കോൺഗ്രസിൽ അഴിച്ചുപണി?
    2025/08/06

    കോൺഗ്രസിൽ ഇത് വീണ്ടുമൊരു പുനഃസംഘടനാകാലമാണ്. ഇത് സംബന്ധിച്ച വളരെ നിർണായകമായ ചർച്ചകൾ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നു. കെപിസിസി പ്രസഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാർ തുടങ്ങിയവരെല്ലാം ഇപ്പോൾ ഡൽഹിയിലുണ്ട്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. Host: സുജിത് നായർ

    Congress is entering yet another phase of reorganization, with key leaders in Delhi for decisive discussions. What lies ahead for the party? Open Vote, hosted by Sujit Nair, breaks it down.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    12 分
  • കന്യാസ്ത്രീകളുടെ അറസ്റ്റും പുകയുന്ന പ്രതിഷേധവും, ദുർഗിൽ അന്ന് നടന്നതെന്ത്? – Nuns Arrested in Durg: Forced Conversion Allegations Spark Religious Freedom Debate | Chattisgarh | Kerala Nuns | Arrest | Protest
    2025/08/01

    തൊഴിലെടുക്കുന്നതിനെത്തിയ മൂന്നു യുവതികളെ അനുഗമിക്കുകയായിരുന്ന അസീസി സന്യാസി സമൂഹത്തിലെ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയുമാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് - Nuns Preeti Mary and Vandana Francis arrested in Durg on forced conversion and trafficking charges. Witness alleges coercion, raising concerns about religious freedom laws and misuse against minorities.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • പഴുത്ത പ്ലാവിലയിട്ട വെള്ളത്തിലും ഗുണം; വീട്ടിലുണ്ട് കർക്കടക സുഖചികിത്സാ വഴികൾ
    2025/07/30

    കർക്കടകമായിരിക്കുന്നു. ഔഷധ കഞ്ഞിക്കൂട്ട് മുതലുള്ള കർക്കടക ചികിത്സയുടെ പരസ്യങ്ങളാണ് നമുക്കുചുറ്റും. കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഇത്രയധികം പ്രാധാന്യം ഏറുന്നത് എന്തുകൊണ്ടാണ്?

    വൻ തുക ചെലവാക്കിയുള്ള കർക്കടക ചികിത്സാ പാക്കേജുകൾ എല്ലാം ഗുണകരമാണോ? കുറഞ്ഞ ചെലവിൽ എങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കാം? കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയും ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിന്റെ സൂപ്രണ്ടുമായ ഡോക്ടർ കെ. മുരളീധരൻ സംസാരിക്കുന്നു.

    Karkidakam is here, and with it, a flurry of advertisements for health packages, from Oushadha Kanji (medicinal gruel mix) to extensive wellness treatments. It's evident that health preservation gains immense importance during this specific Malayalam month. But why is Karkidakam so significant for maintaining one's well-being?

    Dr. K. Muraleedharan, Additional Chief Physician and Trustee at Kottakkal Arya Vaidya Sala, and Superintendent of the Ayurvedic Hospital and Research Centre, sheds light on this.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    36 分
  • കയ്യിൽ ടൂൾസ്, തടികുറച്ച് തയ്യാറെടുപ്പ്; ഗോവിന്ദച്ചാമിയുെട ജയിൽ ചാട്ടം ഇങ്ങനെ - Govindachami's Jailbreak: Alarming Questions About Prison Security Lapses | Govindachami | Kannur | Prison Security
    2025/07/25

    ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ ഉയരുന്നത് ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. സെല്ലിനകത്ത്, അതും അതിസുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെയാണ് ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. – Following Govindachami's dramatic jailbreak from a high-security prison by cutting cell bars, serious questions arise about significant security lapses. Learn how the inmate escaped undetected, raising concerns over prison system vulnerabilities and security protocols.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • ഈ വാക്കുകൾക്ക് മരണമില്ല | V S Achuthanandan |
    2025/07/21

    വിഎസ്സിന്റെ പഴയ പ്രശസ്തമായ സംഭാഷണങ്ങളിലൂടെ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trump
    2025/07/19

    പാക്കിസ്ഥാനെതിരായ രാജ്യാന്തര ഉപരോധങ്ങൾ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന രൂപീകരിച്ചതെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിലെ കേരൻ, ഹന്ദ്വാര, സോപോർ, ഷോപ്പിയാൻ, അനന്ത്‌നാഗ്, റിയാസി എന്നിവിടങ്ങളിൽ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘടനയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. – The Resistance Front (TRF), a Lashkar-e-Taiba proxy, formed to bypass Pakistan sanctions, is linked to major J&K terror attacks including the Pahalgam incident. India & US declared TRF a terrorist organization.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamliner
    2025/07/12

    വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും മനഃപൂർവം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയിൽവരും. ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നത്. - Air India Ahmedabad crash investigation points to fuel switches being turned off. The deployment of the Ram Air Turbine (RAT) and experienced pilots further reduce the likelihood of deliberate sabotage.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分