エピソード

  • വര്‍ഷങ്ങള്‍ കഴിയുന്തോറും വീര്യം കൂടുന്ന ലഹരി പോലെ പ്രണയം - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/12/16

    പ്രണയമങ്ങനെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീര്യം കൂടുന്ന ലഹരി പോലെ കൊതിപ്പിക്കുന്ന പ്രണയം തേടി... ശരീരവും മനസ്സും യാത്ര ചെയ്തു കൊണ്ടേയിരിക്കും. കണ്ടെത്താന്‍ ഏറെ പാടുപെടുന്ന ഒരു രഹസ്യമാണത്. അന്വേഷിക്കുന്ന വ്യക്തി ജീവിതമൊടുങ്ങുന്നത് വരെ മുന്നില്‍ വന്നുകൊള്ളണമെന്നില്ല. പ്രണയം കാണാതെ, കേള്‍ക്കാതെ, മരിച്ചു പോകുന്ന എത്ര മനുഷ്യരാണ്...!

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല്‍ പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ - - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/12/09

    ഒരിക്കല്‍ ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല്‍ പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ? ഒരിക്കല്‍ നിങ്ങളില്‍ നിന്നും നടന്നു പോകുന്നോരാൾ നിങ്ങളുടെ ആ കാലവും എടുത്തുകൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. പിന്നീട് നിങ്ങള്‍ ജീവിക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാക്കപ്പെട്ട ഒരു കാലത്തും പ്രപഞ്ചത്തിലുമാണ്. പിന്നെയും പടി കടന്നു പോയ ആള്‍ക്കു വന്നെത്താന്‍ പറ്റാത്ത പോലെ ആ പ്രപഞ്ചം നിങ്ങളെ മാറ്റിക്കളയും.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • പ്രണയം ഉടല്‍ ആവശ്യപ്പെടുന്നുണ്ടോ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: ആറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/12/02

    പ്രണയം ഉടല്‍ ആവശ്യപ്പെടുന്നുണ്ടോ? ആത്മാവിന്റെ ദാഹത്തില്‍ മാംസത്തിന്റെ വിതുമ്പലുണ്ടോ? നോക്കൂ, നിങ്ങള്‍ ഒരുവന്റെ ആത്മാവിന്റെ പാതിയെ ഉള്ളില്‍ വഹിക്കുന്നുവെങ്കില്‍ ആ മറുപാതിയെ സ്വതന്ത്രമാക്കാന്‍ അവന്‍ നിന്റെ ഉടല്‍ തുറന്നു ഹൃദയം പുറത്തെടുത്തു എന്ന് വരാം, അവന്റെ പാതിയായ ആത്മാവിനെ കണ്ടെത്താന്‍ നിന്റെ ആഴങ്ങള്‍ അളന്നെന്നു വരാം. ഉടല്‍ നിറയ്ക്കുക കൂടിയാണ് പ്രണയം

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ആ പഴയ നിന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട് - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: അഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/11/25


    ആ പഴയ നിന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട് സായാ. നമ്മുടെ ചിരികള്‍, സന്തോഷങ്ങള്‍, യാത്രകള്‍, ഒന്നിച്ചുള്ള സിനിമകള്‍ എല്ലാം പഴയ ഏതോ പുസ്തകത്തില്‍ വായിച്ചു മറന്നത് പോലെ തോന്നുന്നു. എനിക്ക് നിന്നെ വീണ്ടും കാണണമെന്ന് തോന്നുന്നു. ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: അഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    See omnystudio.com/listener for privacy information.

    続きを読む 一部表示
    10 分
  • ഒറ്റയ്ക്കായി പോയ ഒരുവളുടെ മരിക്കാത്ത പ്രണയമായി ജീവിക്കുക - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/11/18

    പ്രണയം ഒരു സങ്കല്‍പ്പമല്ല. അത് ശ്വാസമാണ്...
    സന്തോഷമാണ്...
    സമാധാനമാണ്...
    അതെ പ്രണയമെന്നാല്‍ സമാധാനമാണ്.

    ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • എത്ര ഭംഗിയായാണ് ചില മനുഷ്യര്‍ പ്രണയിക്കുന്നത് - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: മൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/11/11

    പുസ്തകങ്ങള്‍ക്ക് പ്രണയത്തിന്റെ ഗന്ധമാണ്. അതിനുള്ളിലെ കഥാപാത്രങ്ങള്‍ നീയും ഞാനുമാകും. നമ്മുടെ കഥയാകും ചിലപ്പോഴത് പറയുന്നുണ്ടാവുക.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • ഒരിക്കൽ പ്രണയം പൂവിട്ട വഴിയിലൂടെ വർഷങ്ങൾക്കുശേഷം വീണ്ടുമൊരു യാത്ര - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: രണ്ട് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/11/04

    പ്രണയത്തില്‍ ദു:ഖമുണ്ടോ? അതോ സന്തോഷമാണോ അതിന്റെ സ്ഥായീ ഭാവം? സന്തോഷവും ദു:ഖവുമല്ല പ്രണയത്തിന്റെ സമാധാനമാണ് പ്രണയത്തെ മനോഹരമാക്കുന്നത്! എന്നാല്‍ പ്രണയിക്കുന്നവര്‍ തങ്ങള്‍ക്ക് അതൊരിക്കലും ലഭിക്കാറില്ല എന്നും പറയുന്നു. ഒരാള്‍ക്ക് മറ്റൊരാളെ സ്വന്തമാക്കാന്‍ ആഗ്രഹമുള്ള കാലത്തോളം സമാധാനം നിങ്ങളെ തൊടില്ല. പ്രണയം അസ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അതു നിങ്ങളുടെ റൂഹിനെ കെട്ടഴിച്ചു വിടില്ല. പ്രണയത്താല്‍ സ്വതന്ത്രമാക്കപ്പെടുമ്പോള്‍ സമാധാനം നിങ്ങളില്‍ നിറഞ്ഞു തുടങ്ങുന്നു.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത് - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: ഒന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    2025/10/28

    എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത്? എപ്പോഴാണത് തിരിച്ചറിയപ്പെടുന്നത്? എത്ര വര്‍ഷങ്ങള്‍ ഒന്നിച്ചു നടന്നാലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്നു മനസ്സിലാകാത്ത എത്രയോ പ്രണയികളുണ്ടാവും, അഹോ! അതെത്ര നിരാശാജനം. എത്രയാഴത്തില്‍ അപരന്‍ തന്നെ സ്നേഹിച്ചിരുന്നു എന്നത് മനസ്സിലാകാത്ത പാഴ്ക്കാലം. കാലമേറെക്കഴിയുമ്പോള്‍ പിന്നെ മനസ്സിലായിട്ടും പ്രയോജനമില്ലാതൊരു നാളില്‍ അതറിയുക എന്നാല്‍ നോവ് മാത്രം ബാക്കി.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分