• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/27

    പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിന് വിശ്വസനീയ തെളിവ് കിട്ടിയെന്ന് ഇന്ത്യ. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

    ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു.

    ഫ്രാൻസിസ് മാർപാപ്പക്ക് ലോകം വിട ചൊല്ലി. റോമിലെ സാന്ത മരിയ മജോരേ ബസിലിക്കയിൽ ഇന്നലെയായിരുന്നു സംസ്കാരം

    കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    30 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/24

    കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താനെതിരെ നടപടി കടുപ്പിക്കുകയാണ് ഇന്ത്യ. പാക് പൗരൻമാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു.

    നദീജല കരാറുകൾ റദ്ദാക്കി. ഭീകരാക്രമണക്കേസ് അന്വേഷണവുമായി ബന്ധപ്പട്ട നിർണായക വിവരങ്ങളും പത്രങ്ങളിലുണ്ട്.

    എ.ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

    ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ വത്തിക്കാനിലേക്കൊഴുകുകയാണ്. ആരാകും പിൻഗാമി എന്നതിലും അനൗദ്യോഗിക ചർച്ചകൾ തുടങ്ങി.

    കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    22 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/23

    കശ്മീരിൽ ഭീകരാക്രമണം, 26 മരണം, മരിച്ചവരിൽ എറണാകുളം സ്വദേശിയും , ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്.

    കശ്മീർ കുരുതിക്കളമായ വാർത്ത തന്നെയാണ് പത്രങ്ങളിലെ ലീഡ്.

    മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ചയാണ്. ബുധനാഴ്ച മുതൽ ജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ അവസരം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

    സിവിൽ സർവീസ് പരീക്ഷയിൽ യുപി സ്വദേശിനി ശക്തി ദുബേക്ക് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 6 മലയാളികളുണ്ട്.

    വീണ്ടും പരിധിവിട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ . ജനപ്രതിനിധികൾ ഭരണഘടനയുടെ യജമാനൻമാർ എന്നും , പാർലമെൻ്റിന് മുകളിൽ മറ്റൊരു പരമാധികാരി ഇല്ലെന്നുമാണ് പ്രസ്താവന.

    നോക്കാം ഇന്നത്തെ പത്രവാർത്തകൾ വിശദമായി.

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    29 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/22

    ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും.

    സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന തലക്കെട്ട് നൽകി. നിത്യസ്നേഹം എന്ന് മാതൃഭൂമി, ഹൃദയങ്ങളിൽ എന്ന് മാധ്യമം. നിത്യപ്രചോദനം എന്ന് ദേശാഭിമാനി. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.05 നാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗം.

    മരണത്തിന് തൊട്ടുമുൻപും ഗസ്സയിലെ ക്രൂരത നിർത്തൂ എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ സഭയിലും പുറത്തും നവീകരണ വക്താവായിരുന്നു.

    ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് വിൻസി അലോഷ്യസ് . അതേസമയം നിയമനടപടികൾക്കില്ലെന്നും വിൻസി ആവർത്തിച്ചു.

    പത്രവാർത്തകളിലേക്ക് വിശദമായി

    | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    28 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/21

    നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെയും സിപിഎമ്മും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്ര നടപടിയെ എതിർക്കുമെന്ന് ഇരു പാർട്ടികളും വ്യക്തമാക്കി- ഇതാണ് മാതൃഭൂമിക്ക് ലീഡ്

    ലഹരി കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. രണ്ടാംഘട്ട ചോദ്യം ചെയ്യൽ വൈകുമെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..

    ഗസയിൽ വെടിനിടത്തിൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിന സന്ദേശത്തിൽ ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടേക്കണമെന്ന് ഹമാസിനോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ വാർത്ത പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട് പത്രങ്ങൾ..

    ബംഗളൂരുവിൽ റിട്ടയേഡ് ഡിജിപി ഓംപ്രകാശ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് ഉൾപ്പെടെ പത്രങ്ങളിൽ വാർത്തകൾ നിരവധിയുണ്ട് കേൾക്കാം വിശദമായി...

    കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    29 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/20

    വിൽപത്ര ഭൂമിയുടെ പോക്കുവരവ് ചെയ്യാൻ ഇനി കടമ്പകളേറെ. റജിസ്റ്റർ ചെയ്ത വിൽപത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിന് പോലും നിയമപ്രാബല്യം ഉണ്ടായിരിക്കെയാണ് പുതിയ നീക്കമെന്ന് മാധ്യമത്തിൽ ലീഡ് വാർത്ത.

    ലഹരി ഉപയോഗം സമ്മതിച്ച ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.

    പെസഹ വ്യാഴവും ദുഃഖവെള്ളിയും ഉൾപ്പെട്ട 48 മണിക്കൂറിൽ ഇസ്രയേൽ കൊന്നൊടുക്കിയത് നൂറോളം പലസ്തീൻകാരെ എന്ന വാർത്ത ദേശാഭിമാനി ഒന്നാം പേജിൽ.

    കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    25 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/18

    വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി.

    ലഹരി സ്വാധീനത്തിൽ സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിക്ക് പിറകെ, പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഹോട്ടൽ മുറിയുടെ ജനൽ വഴി ചാടി രക്ഷപ്പെട്ട് ഷൈൻ ടോം ചാക്കോ.

    ലഹരി വിൽപനക്കാരനെ തിരഞ്ഞ് ഡാൻസാഫ് സംഘം എത്തിയപ്പോളാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ.

    124 പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹത്തിൽ ജീവൻ്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

    നോക്കാം പ്രമുഖ പത്രങ്ങളിലെ വാർത്തകളിലേക്ക് വിശദമായി.

    കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    30 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    2025/04/17

    വഖഫ് ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതി. വഖഫ് സ്വത്തുക്കളിൽ മാറ്റം അരുത്, ബോർഡിലും കൗൺസിലിലും മുസ്‌ലിംകൾ മതി , അന്തിമ തീരുമാനം കലക്ടർ എടുക്കേണ്ട തുടങ്ങി സുപ്രധാന തിരുത്തൽ നിർദ്ദേശങ്ങൾ കോടതി നൽകി. ഇന്നാണ് ഇടക്കാല വിധി.

    അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ പോലീസ് മേധാവി ആകാനുള്ള തടസ്സം മാറി.

    സ്വർണ്ണം കുതിപ്പ് തുടരുന്നു. പവൻ വില 70,520 രൂപയിലെത്തി

    | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示
    32 分