『Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne』のカバーアート

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും.


സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന തലക്കെട്ട് നൽകി. നിത്യസ്നേഹം എന്ന് മാതൃഭൂമി, ഹൃദയങ്ങളിൽ എന്ന് മാധ്യമം. നിത്യപ്രചോദനം എന്ന് ദേശാഭിമാനി. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.05 നാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗം.


മരണത്തിന് തൊട്ടുമുൻപും ഗസ്സയിലെ ക്രൂരത നിർത്തൂ എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ സഭയിലും പുറത്തും നവീകരണ വക്താവായിരുന്നു.


ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് വിൻസി അലോഷ്യസ് . അതേസമയം നിയമനടപടികൾക്കില്ലെന്നും വിൻസി ആവർത്തിച്ചു.


പത്രവാർത്തകളിലേക്ക് വിശദമായി

| Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ







まだレビューはありません