ഒരു പാട്ട് 3 മിനിറ്റ് നീളും... 5 മിനിറ്റ് നീളും... പക്ഷേ 639 വർഷം നീണ്ടാലോ?
ലോകത്തിന്റെ മറ്റൊരു കോണിൽ ശരിക്കും നടക്കുന്ന ഒരു വിചിത്രമായ സംഗീതപരീക്ഷണം. ഒരു സംഗീത പദ്ധതി -അതിന്റെ അവസാനമാകാൻ ഇനിയും നൂറ്റാണ്ടുകൾ! ഇതിലും അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്.ഒരു സംഗീതജ്ഞൻ വേദിയിലെത്തും... ഇരിക്കും... പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സംഗീതം വായിക്കില്ല.പിന്നെ സംഭവിക്കുന്നത് എന്താണെന്ന് കേട്ടാൽ ഒരുപക്ഷേ നിങ്ങൾ ചോദിക്കും...
ഇത് ശരിക്കും സംഭവിച്ചതാണോ എന്ന് .
നമ്മൾ സംഗീതം എന്ന് കരുതുന്നതെന്താണ്? ശബ്ദം മാത്രമാണോ സംഗീതം? അല്ലെങ്കിൽ... നിശ്ശബ്ദതയ്ക്കും ഒരു സംഗീതം ഉണ്ടോ?
ശരിക്കും എന്ന പോഡ്‌കാസ്റ്റിന്റെ ഈ എപ്പിസോഡിൽ ആർ ജെ അച്ചൂ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും വിചിത്രവും കൗതുകകരവുമായ സംഗീതപരീക്ഷണങ്ങളിൽ ഒന്നിനെക്കുറിച്ചാണ്.
ഒരു സംഗീതം കേൾക്കാൻ തലമുറകൾ കാത്തിരിക്കുന്ന കഥ...!
ഇനി കേൾക്കൂ
ശരിക്കും വിത്ത് ആർ ജെ അച്ചൂ -ലോകത്തിന്റെ പല കോണുകളിലും സംഭവിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിട്ടുള്ളതും, പക്ഷേ ശരിക്കും നടന്നതും നടക്കുന്നതുമായ സംഭവകഥകൾ.
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
അവതരണം: RJ അച്ചു
続きを読む
一部表示