『ശരിക്കും! With RJ Achoo』のカバーアート

ശരിക്കും! With RJ Achoo

ശരിക്കും! With RJ Achoo

著者: Mathrubhumi
無料で聴く


ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് മാതൃഭൂമി പോഡ്‌കാസ്റ്റിന്റെ "ശരിക്കും!" .

കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!The Mathrubhumi Printing & Publishing Co Ltd
エピソード
  • തലയില്ലാക്കോഴിയും ഉസൈൻ ബോൾട്ടിനെ മറികടന്ന വേഗക്കാരനും | ശരിക്കും ! With RJ Achoo | Podcast
    2026/09/01
    ഒരു തലയില്ലാത്ത കോഴി 18 മാസം ജീവിച്ചെന്ന കഥ വിശ്വസിക്കാനാകുമോ? മനുഷ്യനെക്കാൾ വേഗത്തിൽ 100 മീറ്റർ ഓടുന്ന ഹ്യൂമനോയിഡ് റോബോട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവിശ്വസനീയമെന്ന് തോന്നുന്ന ഇത്തരം കൗതുക വാർത്തകളുമായി എത്തുകയാണ് ‘ശരിക്കും ! വിത്ത് ആർ ജെ അച്ചൂ'
    പുതിയ എപ്പിസോഡിൽ സാങ്കേതികവിദ്യയുടെയും പ്രകൃതിയുടെയും രണ്ട് വിചിത്ര കഥകളാണ് ആർ ജെ അച്ചൂ അവതരിപ്പിക്കുന്നത്. ചൈനയിൽ നടന്ന ഒരു ടെസ്റ്റ് റണ്ണിൽ -ൽ ലൈറ്റനിംഗ് എന്ന ഹ്യൂമനോയിഡ് റോബോട്ട് 100 മീറ്റർ 9.32 സെക്കൻഡിൽ ഓടിയെന്ന വാർത്തയാണ് ആദ്യ കൗതുകം. ഉസൈൻ ബോൾട്-ന്റെ 9.58 സെക്കൻഡ് ലോക റെക്കോർഡിനേക്കാൾ വേഗമേറിയ സമയം ആണെങ്കിലും, ഇത് ഔദ്യോഗിക ലോക റെക്കോർഡായി കണക്കാക്കാനാകില്ലെന്ന കാര്യവും എപ്പിസോഡ് വ്യക്തമാക്കുന്നു.
    പിന്നെ കഥ എത്തുന്നത് 1945-ലെ അമേരിക്കയിലേക്ക്. മൈക്ക് എന്ന കോഴിയുടെ തല അപകടത്തിൽ നഷ്ടപ്പെട്ടിട്ടും ഏകദേശം 18 മാസം ജീവിച്ച സംഭവമാണ് അടുത്ത വിചിത്രകഥ. “ഇതെങ്ങനെ?” എന്ന ചോദ്യം തന്നെ കൗതുകമാക്കുന്ന ഈ രണ്ട് വാർത്തകളെ ആർ ജെ അച്ചൂ തന്റെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നു.



    അവതരണം: RJ അച്ചു

    続きを読む 一部表示
    4 分
  • പൂച്ച സിഎഫ്ഒയും റിയൽ ലൈഫ് മൗഗ്ലിയും | ശരിക്കും! With RJ Achoo | Podcast
    2026/08/25
    മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും കൗതുകകരമായ സംഭവങ്ങളും ‘ശരിക്കും!’ പരിശോധിക്കുന്നു .
    ചെന്നായക്കൂട്ടത്തിനൊപ്പം വർഷങ്ങളോളം ജീവിച്ച സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പാൻഡോജ എന്ന ‘വുൾഫ് ബോയി’ന്റെ അസാധാരണ ജീവിതകഥയും എപ്പിസോഡിൽ അവതരിപ്പിക്കുന്നു. ബാല്യത്തിൽ കാട്ടിലെത്തിയ അദ്ദേഹം പിന്നീട് മനുഷ്യസമൂഹത്തിലേക്ക് തിരിച്ചെത്തിയപ്പോൾ നേരിട്ട വെല്ലുവിളികളും ചർച്ചയാകുന്നു.Producer & Host : RJ Achoo



    അവതരണം: RJ അച്ചു

    続きを読む 一部表示
    4 分
  • ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതം 2640 ലേ നിലയ്‌ക്കൂ | ശരിക്കും ! With RJ Achoo | Podcast
    2026/08/18
    ഒരു പാട്ട് 3 മിനിറ്റ് നീളും... 5 മിനിറ്റ് നീളും... പക്ഷേ 639 വർഷം നീണ്ടാലോ?
    ലോകത്തിന്റെ മറ്റൊരു കോണിൽ ശരിക്കും നടക്കുന്ന ഒരു വിചിത്രമായ സംഗീതപരീക്ഷണം. ഒരു സംഗീത പദ്ധതി -അതിന്റെ അവസാനമാകാൻ ഇനിയും നൂറ്റാണ്ടുകൾ! ഇതിലും അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്.ഒരു സംഗീതജ്ഞൻ വേദിയിലെത്തും... ഇരിക്കും... പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സംഗീതം വായിക്കില്ല.പിന്നെ സംഭവിക്കുന്നത് എന്താണെന്ന് കേട്ടാൽ ഒരുപക്ഷേ നിങ്ങൾ ചോദിക്കും...
    ഇത് ശരിക്കും സംഭവിച്ചതാണോ എന്ന് .
    നമ്മൾ സംഗീതം എന്ന് കരുതുന്നതെന്താണ്? ശബ്ദം മാത്രമാണോ സംഗീതം? അല്ലെങ്കിൽ... നിശ്ശബ്ദതയ്ക്കും ഒരു സംഗീതം ഉണ്ടോ?
    ശരിക്കും എന്ന പോഡ്‌കാസ്റ്റിന്റെ ഈ എപ്പിസോഡിൽ ആർ ജെ അച്ചൂ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും വിചിത്രവും കൗതുകകരവുമായ സംഗീതപരീക്ഷണങ്ങളിൽ ഒന്നിനെക്കുറിച്ചാണ്.
    ഒരു സംഗീതം കേൾക്കാൻ തലമുറകൾ കാത്തിരിക്കുന്ന കഥ...!
    ഇനി കേൾക്കൂ
    ശരിക്കും വിത്ത് ആർ ജെ അച്ചൂ -ലോകത്തിന്റെ പല കോണുകളിലും സംഭവിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിട്ടുള്ളതും, പക്ഷേ ശരിക്കും നടന്നതും നടക്കുന്നതുമായ സംഭവകഥകൾ.
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ


    അവതരണം: RJ അച്ചു

    続きを読む 一部表示
    5 分
adbl_web_anon_alc_button_suppression_t1
まだレビューはありません