エピソード

  • സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat
    2026/09/19

    കുപ്രസിദ്ധമായ നിഥാരി കേസിൽ മുഖ്യപ്രതിയായിരുന്ന സുരേന്ദർ കോലിയെ ഹരിദ്വാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി അയാളെ കുറ്റവിമുക്തനാക്കിയത്. നിഥാരി കേസിൽ നിന്നു കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം അയാൾ എവിടെയായിരുന്നു? വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    Surendra Koli, the prime accused in the infamous Nithari case, was found dead in Haridwar after being acquitted by the Supreme Court last year. Where had he been and what was he doing after his acquittal? Get the details in Manorama Online Crime Beat Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • 1000 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോടികൾ സ്വീകരിച്ചത് വ്യാജ കരാറിന്റെ മറവിൽ | VPVV Fraud | Crime Beat
    2026/09/09

    എന്താണ് വിപിവിവി നിക്ഷേപ തട്ടിപ്പ്? എങ്ങനെയാണ് ഈ മൂന്നു മലയാളികൾ ഇത്ര വലിയ തട്ടിപ്പ് നടത്തിയത്? ഈ തട്ടിപ്പിന്റെ വാർത്ത പുറംലോകത്തെത്തിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    What is the VPVV investment scam, and how did three Malayalis pull off such a massive financial fraud? Malayalam Manorama Special Correspondent Jijo John Puthenpurayil reveals the details of the scam and the investigation in this episode of Manorama Online’s Crime Beat podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    16 分
  • കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast
    2026/08/21

    ബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി.

    The Balaramapuram Devendhu murder case, in which a two-and-a-half-year-old girl was allegedly killed after being thrown into a well, sent shockwaves across Kerala. The Crime Beat Podcast examines the disturbing case, the role of the accused, and the question of child safety within the home. Voice Artists: Sanil Kumar, Prithish, Midhilaj Rasheed, Naveen Mohan, Padmakumar Editor: Arun Cheruvathoor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    12 分
  • ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime
    2026/08/01

    മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോൺ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങൾ പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. പക്ഷേ, കോടതിയിലെത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്താണ് പന്തളം ഇരട്ടക്കൊലപാതകക്കേസിൽ സംഭവിച്ചത്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ

    The Pandalam double murder case shocked Kerala with its chilling sequence of events. Despite suspicious circumstances and disturbing revelations, the prosecution could not establish the murder charge beyond reasonable doubt in court. This episode of the Crime Beat Podcast examines the investigation, the evidence, the legal battle, and why the accused was acquitted of the murder charge.

    Voice Artists: Naveen Mohan, Padmakumar, Sarath Menon, Lakshmi Parvathi, Jesna Nagaroor, Isson Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示
    14 分
  • ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast
    2026/07/25

    നിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം ചെന്താമരയുടെ ലഹരി. അതിനെ നേരിടാൻ നിയമവ്യവസ്ഥയുടെ ഈ ചട്ടക്കൂടുകൾ മതിയാകുമോ? അവശേഷിക്കുന്ന ഈ ചോദ്യങ്ങൾ തന്നെയാണ് ചെന്താമര കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതും. പാലക്കാട് നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ചെന്താമര കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    Can India's legal system prevent habitual offenders from exploiting legal loopholes and returning to society? The Chenthamara case has reignited this debate after the brutal murder of three members of a family in Nenmara, Palakkad. While the victims' family and key witnesses continue to fear the accused's possible release, the case raises critical questions about witness protection, legal safeguards, and the effectiveness of the criminal justice system. In this episode of Crime Beat, Seena Antony explores the chilling details of the case and the larger issues it exposes.

    Report: Arun Ezhuthachan

    Voice Artists: Lakshmi Parvathi, Jisha Balan, Pritish, Sarath Menon

    See omnystudio.com/listener for privacy information.

    続きを読む 一部表示
    17 分
  • ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat
    2026/07/11

    കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേടിയ സോനം രഘുവംശിയെപ്പോലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി പുറത്തിറങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമാണോ സിയയ്ക്കുള്ളതെന്ന ഞെട്ടിപ്പിക്കുന്ന ചോദ്യമാണ് ബാക്കിയാകുന്നത്. വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ, നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി
    The Crime Beat podcast examines the latest developments in the Ketan Agarwal murder case, where investigators continue to rely on circumstantial and digital evidence in the absence of eyewitnesses. The episode also explores Siya's controversial behavior during evidence collection and discusses whether it reflects confidence in navigating the legal system, drawing comparisons with the Sonam Raghuvanshi honeymoon murder case.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    14 分
  • അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast
    2026/07/04

    ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി കൊക്കയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് സോന. നീണ്ട 10 മാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ സോനയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണം കണ്ട് എല്ലാവരും ഞെട്ടി. എന്താണ് ഹണിമൂൺ മർഡർ കേസിൽ കോടതിയിൽ സംഭവിക്കുന്നത്? ആരാണ് സോനം രഘുവംശിയെ സംരക്ഷിക്കുന്നത്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    In this episode of Crime Beat, Seena Antony examines the latest developments in the sensational Indore honeymoon murder case. Following the bail granted to prime accused Sonam Raghuvanshi and her confident public appearance, the podcast explores the legal proceedings, the prosecution's challenges, and the questions surrounding the case as it moves through the courts.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • 13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime
    2026/06/15

    കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കാൻ കാരണമെന്താണ്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    The murder of Gym Santosh and the subsequent killing of Aluva Athul expose the violent underworld rivalry that gripped Karunagappally in Kollam. This episode of Crime Beat explores the origins of the gang war, the key players involved, and the chain of events that turned personal and criminal rivalries into a deadly cycle of revenge and murder. Listen to the detailed story on the Crime Beat Podcast. I am Seena Antony, and I'll be with you throughout this episode.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分