エピソード

  • ആഘോഷത്തിന്റെ അഗ്നിജ്വാലകൾ
    2025/08/08

    സഹോദരൻ വിഭീഷണന്റെ വാക്കുകളാണ് ഹനുമാനോടുള്ള രാവണന്റെ കോപത്തിൽ അൽപമെങ്കിലും അയവു വരുത്തിയത്.
    വാനരർക്കു ശൗര്യാസ്പദമായിട്ടുള്ളത് വാലാണ്. അതിനാൽ ഇവന്റെ വാലിൽ വസ്ത്രം ചുറ്റി തീകൊളുത്തിയ ശേഷം ‘രാത്രിയിൽ വന്ന കള്ളൻ’ എന്നു വാദ്യഘോഷങ്ങളോടെ വിളംബരം ചെയ്ത് എല്ലായിടത്തും കൊണ്ടുനടക്കാനാണ് രാജകൽപന.ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The heroic tale of Hanuman in ancient Indian mythology, his confrontation with Ravana, and the fiery battle at Lanka. Learn how Hanuman, guided by Vibhishana's words, saved Goddess Sita and declared victory to the joyous vanarapada.This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • മാടൻപോത്തായെത്തിയ പരബ്രഹ്മം: ആൽമരച്ചുവട്ടിലെ ഓച്ചിറ വല്യച്ഛന്‍
    2025/08/08

    ചാത്തന്റെ യജമാനൻ പരബ്രഹ്മത്തെ ഉപാസിക്കുന്നയാളായിരുന്നു. മണിക്കൂറുകളോളം അദ്ദേഹം പരബ്രഹ്മ ഉപാസന നടത്തി. ചാത്തന് ഇതു കൗതുകവും ആശ്ചര്യവുമായിരുന്നു. ഒരിക്കൽ അദ്ദേഹം ബ്രാഹ്മണനരികിലെത്തി ‘ ഈ പരബ്രഹ്മത്തെ കണ്ടാൽ എങ്ങനെയിരിക്കും?’ എന്നു ചോദിച്ചത്രേ. ബ്രാഹ്മണന് അൽപം കുസൃതി തോന്നി. പരബ്രഹ്മത്തെ കണ്ടാൽ മാടൻപോത്തിനെപ്പോലെയിരിക്കുമെന്നായിരുന്നു അദ്ദേഹം ചാത്തനോട് മറുപടി പറഞ്ഞത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Ochira Parabrahma Temple, unique for its idol-less worship under a banyan tree, is a significant spiritual site in Kerala. This article delves into its fascinating history, rituals like Ochirakkali, and the intriguing legend of Akavoor Chathan and the divine wild buffalo. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • രാജോചിതമല്ല ദൂതഹത്യ
    2025/08/07

    രാജധാനിയിലെ ഉദ്യാനം പൊടിച്ചാൽ രാജാവിനരികിൽ എത്താൻ അവസരമാകുമെന്ന് ഹനുമാൻ വിചാരിക്കുന്നു. സകലതും തച്ചുടയ്ക്കുന്നതിന്റെ ബഹളവും ഇരുട്ടിൽ നിന്നുള്ള ഘോരശബ്ദങ്ങളും രാക്ഷസസ്ത്രീകളെ വിഭ്രാന്തരാക്കുന്നു. ഇരുമ്പുലക്ക കൊണ്ട് എല്ലാം തച്ചുതകർക്കുന്നവനെപ്പറ്റി കേട്ട് രാക്ഷസരാജൻ ക്രോധവിവശനാകുന്നു. അനേകായിരം രാക്ഷസപ്പടയുടെയും അഞ്ചു സൈന്യാധിപന്മാരുടെയും മരണവൃത്താന്തമാണ് പിന്നീടു കേൾക്കുന്നത്. സുകൃതം നശിച്ചല്ലോ എന്ന് ഭീതി കലർന്ന പ്രതികരണമാണ് രാജാവിൽനിന്ന്.ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The thrilling tale of Hanuman, from his confrontation with Rakshasarajan and his demonic forces in Rajdhani, to his interrogation in Ravana Sabha and the wise counsel of Vibhishana. This captivating story highlights the heroism, fury, and ultimate battle for salvation. M. K Vinodkumar talking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • കണ്ണിനാനന്ദം ലങ്കാനഗരം | Hanuman on his thrilling journey through the majestic city of Lanka
    2025/08/06

    ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു. പൂക്കളുടെ സുഗന്ധത്താൽ ആകർഷിച്ച് ശിംശപാവൃക്ഷച്ചുവട്ടിലേക്കാണ് ആനയിക്കുന്നത്. അവിടെ ദേവിയെ കണ്ടെത്തി സമീപത്തെ വൃക്ഷത്തിൽ ഒളിച്ചിരിക്കുകയാണ് ഹനുമാൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Join Hanuman on his thrilling journey through the majestic city of Lanka, as he confronts Lankalakshmi and meets Goddess Sita. The story navigates through Hanuman's courage, Ravana's despair, and Sita's resilience, capturing the essence of the Ramayana in its grandeur and epic beauty. M. K Vinodkumar talking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • കാറ്റുപോലെ കടന്നുപോകുന്നവൻ | Hanuman's Epic Leap: The Journey to Lanka for Sree Rama
    2025/08/05

    ദേവകളുടെ അനുഗ്രഹത്താൽ ഹനുമാനു ലഭിച്ച ബലവീര്യവേഗങ്ങൾ വർണിക്കാൻ ഈ പ്രപഞ്ചത്തിൽ ആർക്കാണു കഴിയുക?!ബ്രഹ്മാണ്ഡം കുലുങ്ങുന്ന സിംഹനാദത്തോടെയാണ് ഹനുമാൻ എഴുന്നേൽക്കുന്നത്. വാമനമൂർത്തിയെപ്പോലെ വളർന്ന് പർവതാകാരനായി നിന്ന് ഹനുമാൻ പറയുന്നത് സമുദ്രലംഘനം ചെയ്ത് ലങ്കാപുരത്തെ ഭസ്മമാക്കി രാവണനെ കുലത്തോടെ ഒടുക്കി ദേവിയെയും കൊണ്ട് വരുമെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Dive into Hanuman's epic journey from the Ramayana, where he faces divine challenges from Surasa and Mainaka, guided by Jambavan. Witness his unparalleled strength and devotion as he embarks on a mission to save the goddess and confront Ravana. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ആരാൽ കഴിയും അത്രയും ദൂരം | Sampati's Redemption: A Pivotal Moment in the Ramayana Sita Search
    2025/08/05

    ത്രേതായുഗത്തിൽ ദശരഥപുത്രനായ ഭഗവാൻ ഭൂമിയിൽ അവതരിക്കുമെന്നും അക്കാലത്ത് ഭഗവൽക്കാര്യാർഥം എത്തുന്ന വാനരന്മാരെ സഹായിക്കുമ്പോൾ സമ്പാതിക്കു പുതിയ ചിറകുകൾ മുളയ്ക്കുമെന്നും മുനി പറഞ്ഞിട്ടുണ്ട്. സീതയെക്കൊണ്ടുപോയ ദിക്കു കാട്ടിക്കൊടുക്കുന്നതോടെ അതു യാഥാർഥ്യമാകുന്ന മുഹൂർത്തം എത്തുകയായി. രാമഭക്തന്മാരായ നിങ്ങൾക്ക് സാഗരം കടക്കാൻ പ്രയാസമുണ്ടാകില്ലെന്ന വാക്കുകളോടെ, പുത്തൻ ചിറകുകളുമായി സമ്പാതി പറന്നകലുന്നു. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The intriguing tale of Sugreevan's guidance, Angada's dilemma, Hanuman's wisdom, and Sampathi's miraculous transformation in the epic journey of monkeys to fulfill a divine mission. M. K Vinodkumar talking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • കപ്പൽ തകർന്നെങ്കിലും പതറിയില്ല! ജീവിതാർഥം കണ്ടെത്തിയ സിനോ | The Meaning of Life: Zeno's Unshakeable Path from Ruin to Wisdom
    2025/08/04

    ജീവിതത്തെ പല രീതിയിൽ വ്യാഖ്യാനിക്കാം. എന്താണു ജീവിതത്തിന്റെ യഥാർഥ അർഥം... ആർക്കറിയാം..ജീവിതം വലിയ ഒരു സമസ്യ തന്നെ. പല കാലങ്ങളിൽ പല ആത്മീയാചാര്യൻമാർ ജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റിയും അർഥത്തെപ്പറ്റിയുമൊക്കെ വലിയ പഠനങ്ങൾ നടത്തി. അവരുടെ ചിന്തകൾ ആത്മീയമായ തേടലുകളെ ഉണർത്തി. ആത്മാന്വേഷികളുടെ പ്രിയപ്പെട്ട ഒരു ചിന്താധാരയാണ് സ്റ്റോയിസിസം. പ്രതിസന്ധികളുടെ തിരകൾ ആകസ്മികമായി ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ ശക്തിമത്തായ ഒരു കപ്പലിലെന്നവണ്ണം യാത്ര ചെയ്യാൻ പലരെയും തുണച്ച സിദ്ധാന്തം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Zeno's remarkable journey from a devastating shipwreck led him to found Stoicism, a philosophy emphasizing resilience and finding profound meaning even in extreme adversity. His life story illustrates that major setbacks can be hidden pathways to self-discovery and ultimate triumph. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • സ്വയംപ്രകാശിത സൗഹൃദങ്ങൾ | Sugriva's Alliance with Rama: The Epic Quest for Sita Begins
    2025/08/03

    കാട്ടിൽ, പൈദാഹത്താൽ വലഞ്ഞ് അലയുമ്പോൾ കാണപ്പെടുന്ന ഗഹ്വരത്തിലേക്ക് ആദ്യമിറങ്ങുന്നത് ഹനുമാനാണ്. പിന്നാലെ മറ്റു കപിവരരും. കണ്ണുകാണാത്ത ഇരുട്ടിലൂടെ കൈപിടിച്ച് ഏറെനേരം, ഏറെ ദൂരം. ചെന്നെത്തുന്നത് ശുദ്ധജലം നിറഞ്ഞ കുളങ്ങളും ഫലവൃക്ഷങ്ങളും സുന്ദരമന്ദിരങ്ങളും അമൃതിനു തുല്യമായ തേൻ ചേർന്ന പാനീയവും വസ്ത്രരത്നങ്ങളും ഒക്കെയുള്ള ഒരു ദിവ്യസ്ഥലത്ത്. മനുഷ്യർ ഉപേക്ഷിച്ചതെന്നു തോന്നിപ്പിക്കുന്നിടത്ത് ധ്യാനനിമഗ്നയായി തേജോമയിയായ ഒരു യോഗിനിയെ കാണാകുന്നു. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Sugriva's loyal friendship with Shri Rama marks the beginning of the epic quest to find Sita, as the powerful Vanara army, guided by Hanuman, embarks on a widespread search. Their journey leads them to Svayamprabha, who divinely aids their mission, leading them closer to their goal. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分