エピソード

  • പ്രതിപക്ഷത്തിനും എന്നെ ഇഷ്ടം; നേമത്തേക്ക് വീണ്ടും? | Nere Chovve
    2025/08/04

    വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്നത് മഹാത്മാഗാന്ധിയുടെ കാഴ്​ചപ്പാടാണ്. വേലയും വിദ്യാഭ്യാസവും രണ്ട് വകുപ്പുകളാണെങ്കിലും ഒരേ മന്ത്രിക്ക് തന്നെ നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാഴ്ച​പ്പാട്. ഈ മന്ത്രിയാവട്ടെ, ആശയായാലും ആശുപത്രി ആയാലും സൂംബ ആയാലും പാദപൂജ ആയാലും ഏതൊരു വിവാദത്തിലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധിക്കാന്‍ സിലബസ് നോക്കാതെ മുന്നിട്ടിറങ്ങും. ആക്ഷേപങ്ങളും ട്രോളുകളും എല്ലാം ഉണ്ടായാലും അതിനെയൊക്കെ അതിജീവിച്ച് തുറന്നു പറയും ഈ മന്ത്രി, നേരെ ചോവയിൽ ഇന്ന് ആ മന്ത്രിയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഡിയോ കാണാം.

    Education through labour" is a vision of Mahatma Gandhi. Although labour and education are two separate departments, assigning both to the same minister reflects Chief Minister Pinarayi Vijayan's perspective. This minister, whether it's about ASHA workers, hospitals, Zoom meetings, or even foot-washing ceremonies, steps in to defend the government and the party in any controversy — without worrying about the syllabus. Despite criticisms and trolls, he openly speaks his mind and survives it all. That minister, currently holding the education portfolio, is V. Sivankutty — appearing today on Nere Chovve

    See omnystudio.com/listener for privacy information.

    続きを読む 一部表示
    32 分
  • മരണവീട്ടില്‍ ചെന്നാലും പറയും, നിങ്ങള്‍ ഐക്യത്തില്‍ പോകണം: സണ്ണി ജോസഫ് | Nere Chovve | Sunny Joseph
    2025/07/11

    ക്രൗഡ് പുള്ളറെന്നും സിംഹമെന്നും ഒക്കെ അനുയായികള്‍ വാഴ്ത്തിയ ഉശിരുള്ള ഒരു നേതാവിന‍്റെ പിന്‍ഗാമിയായി ഒരാള്‍ എത്തുന്നു. തീപ്പൊരി പ്രസംഗം ഇല്ല വാവിട്ട വാക്കുകള്‍ ഇല്ല കൈവിട്ട ആയുധം ഇല്ല എടുത്തു ചാട്ടം ഇല്ല എന്നാലും കുറഞ്ഞുകാലം കൊണ്ട് കൊള്ളാമല്ലോ എന്ന് എല്ലാവരേയും കൊണ്ടും പറയിപ്പിക്കുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയ സണ്ണി ജോസഫിനെക്കുറിച്ചാണ് പറയുന്നത്. പക്ഷെ വരുന്ന വലിയ പരീക്ഷകള്‍, രണ്ട് തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ അതിനെ അതിജീവിക്കാന്‍ ഈ സൗമ്യത കൊണ്ട് ആകുമോ? പാളയത്തിലെ പട എങ്ങനെ പ്രസിഡന്‍റ് നിയന്ത്രിക്കും?

    KPCC President Sunny Joseph on Nere Chovve

    See omnystudio.com/listener for privacy information.

    続きを読む 一部表示
    32 分
  • ഞാനും പ്രാക്ടിക്കൽ ആവുന്നു; സ്റ്റാർഡവും ആവശ്യം | Nere Chovve | Roshan Mathew
    2025/06/29

    ഞാനും പ്രാക്ടിക്കൽ ആവുന്നു; സ്റ്റാർഡവും ആവശ്യം | Nere Chovve | Roshan Mathew

    Actor Roshan Mathew joins Manorama News for an exclusive conversation on the Nere Chovve interview series, sharing insights into his journey, roles, and more. #malayalamnewslive #NerilKaanam #manoramanewslive #RoshanMathew #NereChovve #ManoramaNews #ExclusiveInterview #MalayalamCinema #RoshanOnManorama #RoshanMathewinnerechovve

    See omnystudio.com/listener for privacy information.

    続きを読む 一部表示
    28 分
  • ചാൻസ് ചോദിക്കാൻ കഴിയുന്നില്ല; കാരണമുണ്ട് | നേരെ ചൊവ്വേ
    2025/06/28

    സ്വന്തം ഭാഷയില്‍ ചെയ്ത ചിത്രങ്ങള്‍ അന്യഭാഷകളിലും വലിയ വിജയമാകുമ്പോഴാണ് പാന്‍ ഇന്ത്യന്‍ താര പദവി കൈവരുന്നത്. എന്നാല്‍ ഒരു നടനെന്ന നിലയില്‍ മാത്രം അന്യഭാഷകളില്‍ നിന്നുള്ള ക്ഷണം തേടി വരുന്ന ഒരു യുവനടനുണ്ട് മലയാളത്തില്‍. പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ മികച്ച സിനിമയ്ക്കൊപ്പം റോന്ത് ചുറ്റുന്ന റോഷന്‍ മാത്യു. സിനിമയെക്കുറിച്ച് നാടകത്തെക്കുറിച്ച് ജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു നേരെ ചൊവ്വയില്‍ റോഷന്‍ മാത്യു.

    Actor Roshan Mathew talks about the highlights of the movie Ronth and his film career on the show Nere Chovve.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    24 分
  • ആണുങ്ങൾക്ക് മുന്നിൽ, സ്ത്രീകളുടെ ടോയ്ലറ്റ് എന്താ മൂലയിൽ?
    2025/05/03

    ഐഎഎസ് ഏറ്റുമുട്ടൽ വിവാദത്തിലെ നടപടികൾ എൻ. പ്രശാന്തിനെ അറിയിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശാരദ മുരളീധരൻ.

    Sharda Muraleedharan, who retired as Chief Secretary, stated that the government has no obligation to inform N. Prashanth about the actions taken in the IAS confrontation controversy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    39 分
  • സ്ത്രീകളെ പേടിക്കുന്ന സമൂഹം; ഉട്ടോപ്യൻ സദാചാരക്കാരുടെ കളി; നേരേ ചൊവ്വേ
    2025/05/03

    തൊഴിലിടങ്ങളില്‍ പുരുഷനേയും സ്ത്രീയേയും വേര്‍തിരിച്ച് സാദാചാര കള്ളികളിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പറയാനുണ്ട് മാലാ പാര്‍വതിക്ക്. ഒപ്പം ആക്ഷേപ പൊങ്കാലയില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയ ചില കാര്യങ്ങളെക്കുറിച്ചും നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ മാല പാര്‍വതി പറയുന്നു.

    Actress Maala Parvathi on Nere Chovve

    See omnystudio.com/listener for privacy information.

    続きを読む 一部表示
    31 分
  • തുറിച്ചുനോട്ടവും റേപ്പും ഒന്നല്ല; ചവിട്ടുവാങ്ങുന്നവരെ കൂടെച്ചവിട്ടാന്‍ ഞാനില്ല
    27 分
  • ദിവ്യ ഉണ്ണി ചെയ്യേണ്ടിയിരുന്നത് അതായിരുന്നില്ല, ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് കരുതിയവരുമുണ്ട്’ | Uma
    2025/04/04

    കലൂര്‍ സ്റ്റേഡിയത്തിലെ അപകടശേഷം ഉമ തോമസിന്‍റെ ആദ്യ അഭിമുഖം മനോരമ ന്യൂസില്‍. ആരോഗ്യ സ്ഥിതിയെകുറിച്ചും പുതിയ പദ്ധതികളെകുറിച്ചും വിശദീകരിച്ച് ഉമ. ഉമ തോമസിന്റെ അഭിമുഖം കാണാം.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    36 分