『Minnaminni kathakal | Mathrubhumi』のカバーアート

Minnaminni kathakal | Mathrubhumi

Minnaminni kathakal | Mathrubhumi

著者: Mathrubhumi
無料で聴く

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു...

Malayalam bed time stories for kidsThe Mathrubhumi Printing & Publishing Co Ltd
エピソード
  • അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/31
    അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത...
    സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത...
    പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല്ല!“അത്തിമരത്തിൽ തത്തി തത്തി നടക്കരുതേ... വേടൻ മുത്തു പിടികൂടും!” എന്ന അമ്മയുടെ മുന്നറിയിപ്പ് അവൾ അവഗണിച്ചു.പിന്നെ അവിടെ സംഭവിച്ചതോ?
    വേടൻ മുത്തു കുഞ്ഞിത്തത്തയെ പിടിക്കാൻ പിന്നാലെ കൂടി...
    പക്ഷേ ഒടുവിൽ കുഞ്ഞിത്തത്ത രക്ഷപ്പെട്ടു! ഈ ചെറിയ കഥയിൽ നിന്ന് കുഞ്ഞിത്തത്ത പഠിച്ച വലിയൊരു പാഠമുണ്ട്:അമ്മ പറഞ്ഞത് കേൾക്കേണം,
    നല്ലവരായി വളരേണം,തന്നിഷ്ടങ്ങൾ ആപത്താ!
    കുട്ടികൾക്കൊരു രസകരമായ കഥയും നല്ലൊരു പാഠവുമായി മിന്നാമിന്നിക്കഥകൾ. കഥ: കെ. എ. മജീദ്,അവതരണം: ആർ.ജെ. അച്ചു.
    കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം വോയ്സ് മെസ്സേജായി അയക്കൂ!
    続きを読む 一部表示
    3 分
  • പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/28
    അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്.
    അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അമ്മ അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാനായിട്ട് വാഴപ്പഴവും പലഹാരങ്ങളും ഒക്കെ നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവും എടുത്ത അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുടെയും അമ്മിണിയുടെയും ഉത്സാഹം കണ്ടപ്പോൾ അമ്മ അവരോട് ഉറക്കെ വിളിച്ചു പറഞ്ഞു
    വാഴപ്പഴം അത് തിന്നിട്ട് തൊലിമുറ്റത്തേക്ക് എറിയല്ലേ
    പശുവിൻ കാടിയിൽ ഇട്ടോളൂ, പൂവാലിപ്പശു തിന്നോളൂ.

    അവതരണം ,നിർമ്മാണം : ആർ ജെ അച്ചൂ
    続きを読む 一部表示
    3 分
  • അപ്പുവിന്റെ പന്ത് | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/24
    അപ്പുവും രാമുവും അയൽക്കാരായ കുട്ടികളായിരുന്നു. ഒരു ദിവസം അപ്പുവിന് അവന്റെ അമ്മാവൻ ഒരു നല്ല പന്ത് സമ്മാനമായിട്ട് നൽകി. അപ്പു ഉടനെ പന്തുമായി കളിക്കാൻ ഇറങ്ങി. രാമുവും ഒപ്പം കളിക്കാൻ കൂടി.
    പക്ഷേ വികൃതിയായ അപ്പു രാമുവിന് പന്ത് കളിക്കാൻ കൊടുക്കാതെ പന്തുമായി ഓടി നടന്നു. പാവം രാമു ഒന്നും പറയാതെ മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. അപ്പു രാമുവിന്റെ മുമ്പിലൂടെ പന്തടിച്ചു നടന്ന് രാമുവിനോട് പറഞ്ഞു -
    പന്തുരുട്ടി കളിക്കാൻ
    എന്തു രസം നോക്കൂ
    പന്തു തട്ടി കളിക്കാൻ
    കൂട്ടുവേണ്ട ആരും.
    പാവം രാമു ഇത് കേട്ട് മിണ്ടാതെ മരത്തിന്റെ ചുവട്ടിൽ ഇരുന്നതേ ഉള്ളൂ.
    കൂടുതൽ കേൾക്കൂ മിന്നാമിന്നിക്കഥകൾ..
    അവതരണം , നിർമ്മാണം ആർ ജെ അച്ചൂ
    続きを読む 一部表示
    3 分
adbl_web_anon_alc_button_suppression_t1
まだレビューはありません