エピソード

  • അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/31
    അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത...
    സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത...
    പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല്ല!“അത്തിമരത്തിൽ തത്തി തത്തി നടക്കരുതേ... വേടൻ മുത്തു പിടികൂടും!” എന്ന അമ്മയുടെ മുന്നറിയിപ്പ് അവൾ അവഗണിച്ചു.പിന്നെ അവിടെ സംഭവിച്ചതോ?
    വേടൻ മുത്തു കുഞ്ഞിത്തത്തയെ പിടിക്കാൻ പിന്നാലെ കൂടി...
    പക്ഷേ ഒടുവിൽ കുഞ്ഞിത്തത്ത രക്ഷപ്പെട്ടു! ഈ ചെറിയ കഥയിൽ നിന്ന് കുഞ്ഞിത്തത്ത പഠിച്ച വലിയൊരു പാഠമുണ്ട്:അമ്മ പറഞ്ഞത് കേൾക്കേണം,
    നല്ലവരായി വളരേണം,തന്നിഷ്ടങ്ങൾ ആപത്താ!
    കുട്ടികൾക്കൊരു രസകരമായ കഥയും നല്ലൊരു പാഠവുമായി മിന്നാമിന്നിക്കഥകൾ. കഥ: കെ. എ. മജീദ്,അവതരണം: ആർ.ജെ. അച്ചു.
    കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം വോയ്സ് മെസ്സേജായി അയക്കൂ!
    続きを読む 一部表示
    3 分
  • പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/28
    അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്.
    അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അമ്മ അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാനായിട്ട് വാഴപ്പഴവും പലഹാരങ്ങളും ഒക്കെ നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവും എടുത്ത അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുടെയും അമ്മിണിയുടെയും ഉത്സാഹം കണ്ടപ്പോൾ അമ്മ അവരോട് ഉറക്കെ വിളിച്ചു പറഞ്ഞു
    വാഴപ്പഴം അത് തിന്നിട്ട് തൊലിമുറ്റത്തേക്ക് എറിയല്ലേ
    പശുവിൻ കാടിയിൽ ഇട്ടോളൂ, പൂവാലിപ്പശു തിന്നോളൂ.

    അവതരണം ,നിർമ്മാണം : ആർ ജെ അച്ചൂ
    続きを読む 一部表示
    3 分
  • അപ്പുവിന്റെ പന്ത് | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/24
    അപ്പുവും രാമുവും അയൽക്കാരായ കുട്ടികളായിരുന്നു. ഒരു ദിവസം അപ്പുവിന് അവന്റെ അമ്മാവൻ ഒരു നല്ല പന്ത് സമ്മാനമായിട്ട് നൽകി. അപ്പു ഉടനെ പന്തുമായി കളിക്കാൻ ഇറങ്ങി. രാമുവും ഒപ്പം കളിക്കാൻ കൂടി.
    പക്ഷേ വികൃതിയായ അപ്പു രാമുവിന് പന്ത് കളിക്കാൻ കൊടുക്കാതെ പന്തുമായി ഓടി നടന്നു. പാവം രാമു ഒന്നും പറയാതെ മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. അപ്പു രാമുവിന്റെ മുമ്പിലൂടെ പന്തടിച്ചു നടന്ന് രാമുവിനോട് പറഞ്ഞു -
    പന്തുരുട്ടി കളിക്കാൻ
    എന്തു രസം നോക്കൂ
    പന്തു തട്ടി കളിക്കാൻ
    കൂട്ടുവേണ്ട ആരും.
    പാവം രാമു ഇത് കേട്ട് മിണ്ടാതെ മരത്തിന്റെ ചുവട്ടിൽ ഇരുന്നതേ ഉള്ളൂ.
    കൂടുതൽ കേൾക്കൂ മിന്നാമിന്നിക്കഥകൾ..
    അവതരണം , നിർമ്മാണം ആർ ജെ അച്ചൂ
    続きを読む 一部表示
    3 分
  • കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/08/21
    വികൃതി കാട്ടി നടക്കുന്ന കുട്ടിക്കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ. കുട്ടിശ്ശങ്കരൻ നല്ല ചുണക്കുട്ടൻ ആയിരുന്നു. കുട്ടിശ്ശങ്കരൻ ആനയുടെ ഒറ്റ ചങ്ങാതി ആയിരുന്നു കിട്ടൻ കട്ടുറുമ്പ്.കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും ഒരുമിച്ചാണ് തീറ്റ തേടൽ ഉറക്കവും കളിയും കുളിയും എല്ലാം ഒരു ദിവസംകുട്ടിശ്ശങ്കരനോട് കിട്ടൻ കട്ടുറുമ്പ് പറഞ്ഞു കുട്ടിശ്ശങ്കരാ ചങ്ങാതി പുഴയിൽ നീന്തി നടന്നാലോ നിന്നുടെ തലയിൽ ഇരുന്നാലോ ലോകം മുഴുവൻ കാണാലോ. ശരി അങ്ങനെ ആവട്ടെ കിട്ടൻ കുട്ടാ എന്റെ തലയിൽ കയറി നീ ഗമയിൽ സവാരി ചെയ്തോളൂ കിട്ടൻ കട്ടുറുമ്പിന് സന്തോഷമായി. അവൻ വേഗം കുട്ടിശ്ശങ്കരൻ ആനയുടെ മസ്തകത്തിൽ കയറി.
    കൂടുതൽ കേൾക്കൂ മിന്നാമിന്നിക്കഥകൾ
    അവതരണം , നിർമ്മാണം ആർ ജെ അച്ചൂ
    続きを読む 一部表示
    4 分
  • അത്യാഗ്രഹം നന്നല്ല | മിന്നാമിന്നി കഥകൾ | Malayalam Bedtime Stories
    2026/08/17
    ഒരു ദിവസം കുഞ്ഞൻ കുരങ്ങച്ചൻ പഴുത്തു തുടുത്ത മാമ്പഴം ഒത്തിരി ഉള്ള ഒരു മാവിൻ ചോട്ടിൽ എത്തി. പഴുത്ത മാമ്പഴങ്ങൾ കണ്ടപ്പോൾ കുഞ്ഞൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ മാവിൻ ചില്ലകൾ തോറും കയറി ഇറങ്ങി. മാമ്പഴം പറിച്ച് കറുമുറ തിന്നാൻ തുടങ്ങി. ഈ സമയം കാക്കനാട്ടെ കീരു കാക്കച്ചി കാ കാ എന്ന് കരഞ്ഞുകൊണ്ട് വിശന്നു വലഞ്ഞ അതുവഴി വന്നു. പഴുത്ത തുടുത്ത മാമ്പഴം കണ്ടപ്പോൾ അവൾ മാവിൻ കൊമ്പിൽ ഇരുന്ന് മാമ്പഴം തിന്നുന്ന കുഞ്ഞൻ കുരങ്ങച്ചനോട് ചോദിച്ചു.
    അമ്പട കുഞ്ഞ കുരങ്ങുണ്ണി വിശന്നയ്യു തളരുന്നേ മാമ്പഴമൊന്നു തിന്നോട്ടേ വേഗമൊരെണ്ണം തന്നാട്ടേ. അത്യാഗ്രഹിയായ കുഞ്ഞൻ കുരങ്ങച്ചനുണ്ടോ അതിഷ്ടാവുന്നു? കൊടുക്കുവോ?

    കേൾക്കൂ മിന്നാമിന്നി കഥകൾ
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    続きを読む 一部表示
    3 分
  • മൂന്നു പൂച്ചക്കുട്ടന്മാർ | മിന്നാമിന്നിക്കഥകൾ | Podcast
    2026/08/14
    മേരി അമ്മൂമ്മയുടെ വീടിൻറെ തട്ടിൻ പുറത്താണ് അമ്മ പൂച്ചയുടെയും മക്കളുടെയും താമസം. അമ്മ പൂച്ചയ്ക്ക് മൂന്ന് മക്കളാണ് . മൂന്ന് മിടുമിടുക്കൻ പൂച്ചക്കുട്ടന്മാർ. ഒന്നാമന് മഞ്ഞനിറം. രണ്ടാമന് കറുപ്പ് നിറം. മൂന്നാമനാകട്ടെ വെള്ള നിറവും.
    ഒരു ദിവസം മൂന്ന് പൂച്ചക്കുട്ടന്മാരും പമ്മി പതുങ്ങി മേരി അമ്മുമ്മയുടെ അടുക്കളയിൽ കയറി. മൂന്ന് പൂച്ചക്കുട്ടന്മാർ പമ്മി പമ്മി ചെന്നു. തട്ടിൽ നിന്നിറങ്ങി കട്ട് തിന്നാൻ ചെന്നു. അവർ ഓടിയും ചാടിയും തലകുത്തി മറഞ്ഞും കളി തുടങ്ങി. അതിനിടെ ഒന്നാമൻ മഞ്ഞപ്പൂച്ച അമ്മൂമ്മയുടെ അരിപ്പൊടി പാത്രത്തിൽ ഉരുണ്ടുവീണു. അത് കണ്ട് തല തല്ലിച്ചിരിച്ച കറുമ്പൻ പൂച്ച മഞ്ഞപ്പൊടി പാത്രം ഉരുട്ടി ഇട്ടു. അടപ്പ് തുറന്ന് മഞ്ഞൾ പൊടി കറുമ്പൻ പൂച്ചയുടെ മേൽ ആകെ വീണു. കൂടുതൽ കെളല്ലാം മിന്നാമിന്നിക്കഥകൾ
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    続きを読む 一部表示
    4 分
  • മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast
    2026/08/10
    മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast

    അപ്പുണ്ണിയും അനുജത്തി അമ്മിണിയും ഉമ്മറത്ത് ഇരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ അപ്പുണ്ണി വേഗം ഓടി അടുക്കളയിൽ എത്തി. കൽക്കണ്ടം നിറച്ച കുപ്പിയുമായി തിരിച്ചെത്തി.മഞ്ചാടി വാരി സഞ്ചിയിൽ നിറച്ചുകൊണ്ടിരുന്ന അമ്മിണിക്കുട്ടി മഞ്ചാടി സഞ്ചി താഴെ വെച്ചിട്ട് ചിണുങ്ങി കൊണ്ട് അപ്പുണ്ണിയേട്ടനോട് ചോദിച്ചു - അപ്പുണ്ണിയേട്ടാ ഒരു കൽക്കണ്ട കഷ്ണം തരാമോ ?

    കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ മിന്നാമിന്നിക്കഥകൾ..

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : സുന്ദർ എസ്

    Content Highlights: Features a charming story about siblings Appunni and Amminikutty, Part of the popular Minnaaminni Kathakal podcast series, Engaging audio content designed specifically for children in Malayalam
    続きを読む 一部表示
    3 分
  • ചിങ്കനും ദുഷ്ടനും | മിന്നാമിന്നിക്കഥകൾ | Podcast
    2026/08/07
    സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ ചിങ്കൻ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്റെ ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു.

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : സുന്ദർ എസ്

    Content Highlights:
    Features the clever character Chinkan the monkey., Teaches a moral lesson about outsmarting bullies., Professional voice narration by RJ Achoo, mixing by Sundar S., Written by Ramesh Chandravarma R.
    続きを読む 一部表示
    3 分