エピソード

  • മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast
    2025/10/15

    രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


    Cough Syrups Deaths Due to DiethyleneGlycol Poisoning : India File Column Discussing Government Response and Accountability in the Wake of Child Deaths. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast
    2025/10/08

    ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    How Central Policies Impact Democracy And Federalism In India: Central government's legislative and administrative actions in regions like Ladakh, Manipur, and Jammu and Kashmir appear to prioritise 'rule under the cover of law' over genuine democratic principles. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast
    2025/10/03

    തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോട‌തിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Public Funds and Political Statues: A Matter of Debate. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • യച്ചൂരിയെ മറക്കാനുള്ള തിടുക്കം
    2025/09/24

    കമ്യൂണിസ്റ്റുകാരുടെ പഴയ നിലപാടുകളിൽ ചിലതു തികച്ചും തെറ്റായിരുന്നുവെന്നും അതിന്റെയൊക്കെ സ്വാധീനം ഇപ്പോഴുമുണ്ടെന്നുമാണ് പാർട്ടിയംഗമായ ചരിത്രകാരൻ ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം സിപിഎമ്മിനെ ഓർമിപ്പിച്ചത്. ആ തെറ്റായ സ്വാധീനം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ എങ്ങനെ അനുസ്മരിക്കണം എന്നതിൽപോലുമുണ്ടോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Historian and CPM member Irfan Habib recently reminded the party that some of the old positions of communists were completely wrong and their influence is still visible today. Is that influence also affecting the way former General Secretary Sitaram Yechury should be remembered? Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast
    2025/09/17

    പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ

    Jagdeep Dhankhar's Resignation: What are the reasons behind Jagdeep Dhankhar's resignation as Vice President? While health concerns were cited, speculation persists about other underlying political motivations - India File Podcast

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File
    2025/09/10

    തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    BRS Family Conflict: K. Kavitha's Suspension and TRS's Political Future- India File Podcast

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • കാവൽക്കാർക്ക് ആര് കാവൽ? India File | Podcast
    2025/09/03

    ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്‌ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായോ? കാവലാളുകൾക്ക് ആരു കാവൽ നിൽക്കും? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    The latest India File podcast explores the growing debate over judicial appointments in India. Triggered by reports of Justice B.V. Nagarathna's dissent note opposing the elevation of Justice Pancholi to the Supreme Court, and the release of the book Incomplete Justice, the episode delves into questions about government influence in judicial appointments and the need for accountability within the system. Delhi Chief of Bureau Jomy Thomas analyses the complexities and implications of this ongoing issue.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • മരുന്ന് പോലൊരു ബിൽ | India File | Manorama Online Podcast
    2025/08/27

    30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi's promise of political purity, 19 current ministers face serious criminal cases, raising concerns about the law's weaponization against opposition parties by agencies like ED.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分