エピソード

  • ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid
    2026/09/23

    അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക് ഏറ്റവും സ്നേഹം ആരോടായിരുന്നെന്നോ? ജിനുപൂച്ചയോട്. അവൻ ഒരു വീട്ടിലെയും പൂച്ചയല്ല. നാട്ടിലും ഓരോ വീട്ടിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാണ്. ഭക്ഷണം പോലും അവന് ശരിക്ക് കിട്ടാത്ത ദിവസങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോളൊക്കെ അടുത്തുള്ള ഏതെങ്കിലും കിണറ്റിൻകരയിലോ പൈപ്പിൻചുവട്ടിലോ പോയി വെള്ളം മാത്രം കുടിച്ച് ജീവിക്കാറുമുണ്ട്. ഇത് അറിയാവുന്ന ജിജിപ്പൂച്ച ഇടയ്ക്കൊക്കെ അവൾക്കു കിട്ടുന്ന ഭക്ഷണത്തിലെ ഒരു പങ്ക് ജിനുവിന് കൊടുക്കാറുമുണ്ട്. അതുകൊണ്ടുമാത്രം ആയില്ലല്ലോ. ഒരു പൂച്ചയാകുമ്പോൾ എന്തെല്ലാം ആവശ്യങ്ങൾ കാണും. ഉറങ്ങാനൊരു ഇടം, ഭക്ഷണം, നല്ല വെള്ളം അങ്ങനെ എന്തെല്ലാം. പാവം അല്ലേ. എന്നിട്ടോ? കേട്ടോളൂ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story
    2026/09/13

    ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ആ ചെടികളിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റകളും തേനീച്ചകളും ഈ കഥയൊക്കെ അറിഞ്ഞു. ഈ വീട്ടുകാരെയൊക്കെ ഒന്നിപ്പിക്കാൻ എന്താ വഴി? കഥ കേട്ടോളൂ

    There were a few houses on both sides of that road. Everyone was so busy that they rarely even saw each other directly. If, by chance, someone stepped out occasionally and they happened to meet, a word or two, a fleeting smile, and that was it. However, the vines and flowers on the walls of those houses were good companions. They felt a little sad that these householders lived without any affection for each other. Then one day, the butterflies and bees that came to visit those plants learned all about this predicament. "What's the way to bring all these residents together?" What was then? Let's hear the story...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid
    2026/09/11

    ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ...

    In a house on the twelfth floor of a building, there lives a little lizard. It's quite mischievous. Its antics include biting and breaking the leaves of the basil plant on the balcony, and swatting butterflies with its tail as they try to land. The list of its mischievous deeds goes on and on. Ohpz, what's wrong with this little lizard? Then what? Let's hear the story...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story
    2026/09/06

    കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ

    Our dear Thampu was playing with little ants in the Kattadi forest and splashing water by the riverside. Even though evening was setting in, there was no sign of him stopping his play and heading home.... Let's listen to the story.

    Narration: Jesna Nagaroor
    Story & Production - Nidhi Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story
    2026/08/30

    ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ

    One holiday morning, Minu was busy watering the plants. Suddenly, Kroku appeared, eager to chat. Flapping his tiny wings, with mischief in his eyes, Kroku flew over and perched on Minu's shoulder.... Let's listen to the story.

    Credits:
    Narration: Athulya R Krishnan
    Story & Production - Nidhi Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw
    2026/08/25

    വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടായിരുന്നു. റിയോയുടെ പേടി മാറ്റാൻ ഈ കൂട്ടുകാർ പലപ്പോഴായി ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ ഒരു ഫലവുമുണ്ടായിട്ടില്ല ട്ടോ. എന്നിട്ടോ? കഥ കേട്ടോളൂ ...

    In a village called 'Aruvikkara', located between big mountains, there was a little autorickshaw named Rio. Rio was a beautiful, deep yellow color. He was very timid. Whenever he saw big vehicles, he would slowly lower his mirrors, lacking confidence. Along with Rio were a big tipper lorry, an excavator named Chinku the JCB, a speedy little car, and a slender bicycle. They were great friends. These friends often tried to help Rio overcome his fear. But it was of no use, you know. So what happened next? Listen to the story.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid
    2026/08/16

    ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടിലെ കുട്ടികളടക്കം ഉഷാറില്ലാത്തവരായിരിക്കുന്നു. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ...

    It's quite cold in the jungle now. The jungle inhabitants are a bit lazy to wake up and be active in the morning. Even those going out to hunt for food and those coming out to bask in the sun are only slowly waking up. By then, the sun had risen, and a little sunshine was beginning to appear. Simhamsuni, who had decided to take a walk through the jungle, noticed something. Everyone in the jungle, including the children, seemed sluggish. What could be the reason? Then what? Let's hear the story...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story
    2026/08/10

    പൗർണമി കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച് അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ

    At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, as they frolicked, admiring the flowers and chasing butterflies, they ventured deep into the forest, unaware of how far they had gone... Let's listen to the story.

    Credits : Story: Lakshmi Narayanan
    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分