• ഒരു ലക്ഷം ഇറക്കി 20 കോടി നേടിയ ചൈനീസ് അനിമേഷൻ ചിത്രം | Frame House with Anjay Das | Podcast
    2026/08/31
    ഒരു ലക്ഷം രൂപയ്ക്ക് സിനിമയുണ്ടാക്കാമോ? വലിയ താരങ്ങളില്ല...
    വമ്പൻ VFX ഇല്ല...
    വലിയ പ്രമോഷനില്ല...
    പോസ്റ്ററുകൾ പോലും കാര്യമായി ഇല്ല... എന്നിട്ടും ₹1 ലക്ഷം → ₹20 കോടി!
    ചൈനീസ് അനിമേഷൻ ചിത്രം ‘നിയു ലൈ’ എങ്ങനെയാണ് ഇത്ര വലിയ വിജയമായത്? ഒരു അമ്മയും മകനും ചേർന്ന് വർഷങ്ങളെടുത്ത് ഒരുക്കിയ സിനിമ. ആദ്യമെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മോശം ഗ്രാഫിക്സ്, പരിമിതമായ അനിമേഷൻ, സാങ്കേതിക പിഴവുകൾ... പക്ഷേ, “ഇത്ര മോശമാണോ ഈ സിനിമ?” എന്നറിയാനുള്ള കൗതുകം ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ചു. വിമർശനം തന്നെ സിനിമയുടെ ഏറ്റവും വലിയ പ്രമോഷനായി മാറിയപ്പോൾ കഥ മാറി.
    ഒരു സിനിമ എങ്ങനെ ഹിറ്റാകുന്നു?
    പ്രമോഷനാണോ? താരങ്ങളാണോ? മേക്കിംഗാണോ?
    അതോ... കൗതുകം മാത്രം മതിയോ?
    ഈ കൗതുകകരമായ ചൈനീസ് സിനിമയുടെ വിജയകഥയുമായി Frame House with Anjay Das. Producer :RJ Achoo
    続きを読む 一部表示
    6 分
  • ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'- | Frame House With Anjay Das | Podcast
    2026/08/24
    34 വർഷം പഴക്കമുള്ള ,ഹോംഗ്കോംഗിൽ നിന്നുള്ള ചിത്രമാണ് ഹാർഡ് ബോയിൽഡ്. 1992 ലാണ് ഈ സിനിമ ഇറങ്ങുന്നത്. ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ് .ഹോളിവുഡ് ചിത്രങ്ങളും ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ജോൺ വു, ഹോളിവുഡിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് ചെയ്ത ചിത്രമാണ് ഹാർഡ് ബോയിൽഡ്. പക്ഷെ ആദ്യം മുതൽ അവസാനം വരെ തീ തുപ്പുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നു .എ ഐ അരങ്ങുവാഴുന്ന കാലത്തിരുന്ന് 34 വര്ഷം പിറകിലേക്ക് നോക്കുമ്പോൾ , എങ്ങനെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അത്ഭുതപ്പെടുന്ന ഒരുപാട് രംഗങ്ങൾ ഇതിലുണ്ട് .

    കൂടുതൽ കേൾക്കൂ Frame House With Anjay Das
    Production : RJ Achoo
    続きを読む 一部表示
    9 分
  • 90കളിലെ സൽമാൻഖാന്റെ മുടങ്ങിപ്പോയ രാമായണം | Frame House With Anjay Das | Podcast
    2026/08/17
    ശ്രീരാമനായി സൽമാൻ ഖാൻ, സീതയായി സൊണാലി; ബോളിവുഡിന്റെ നടക്കാതെപോയ സ്വപ്നം

    രൺബീർ കപൂർ നായകനാകുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' ഈ നവംബറിൽ റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ഹിന്ദി സിനിമാ ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ഒരു അധ്യായം വീണ്ടും ചർച്ചയാവുകയാണ്. കോടികൾ മുടക്കി നിർമിക്കുന്ന ഇന്നത്തെ രാമായണത്തിനും ഏറെ മുൻപ്, 1990-കളിൽ സൽമാൻ ഖാനെ നായകനാക്കി ഒരു രാമായണം ചലച്ചിത്രാവിഷ്കാരം അണിയറയിൽ ഒരുങ്ങിയിരുന്നു. വാല്മീകി മഹർഷിയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കി നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ ചിത്രം പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആ കഥയറിയാം...കൂടുതൽ കേൾക്കൂ ..

    അവതരണം അഞ്ജയ് ദാസ്
    പ്രൊഡ്യൂസർ : ആർ ജെ അച്ചു
    続きを読む 一部表示
    4 分
  • ഏജന്റ് കിം റീ ആക്ടിവേറ്റഡ്: 2026-ലെ മികച്ച കൊറിയൻ ആക്ഷൻ ത്രില്ലർ റിവ്യൂ | Frame House with Anjay Das | Podcast
    2026/08/08
    നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏജന്റ് കിം റീ ആക്ടിവേറ്റഡ് എന്ന വെബ് സീരീസ് എന്ത്കൊണ്ട് കാണണം എന്നുള്ളതാണ് ഫ്രെയിം ഹൗസിന്റെ ഈ എപ്പിസോഡിൽ അഞ്ജയ്ദാസ് സംസാരിക്കുന്നത്. കൊറിയൻ സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക് ലഭിച്ച ഒരു വിരുന്ന് തന്നെയായിരുന്നു ഈ സീരീസ് . അതിനു കാരണം, ഒരുപാട് ഫാന്റസി കഥകളും അതുപോലെ വയലൻസും ഒക്കെ നിറഞ്ഞ ഒരു സീരീസ് ലോകത്തുനിന്നും തികച്ചും റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ രംഗങ്ങളിലുള്ള ഒരു സർപ്രൈസ് ആയിരുന്നു ഏജന്റ് കിം റീ ആക്ടിവേറ്റഡ് . കൂടുതൽ കേൾക്കൂ ..

    അവതരണം : അഞ്ജയ് ദാസ്
    പ്രൊഡ്യൂസർ : ആർ ജെ അച്ചൂ

    Content Highlights: High-octane realistic action sequences without excessive CGI., Strong emotional core focusing on a father-daughter relationship., Features a stellar performance by So Ji-sub in his long-awaited comeback., Achieved record-breaking 23% peak viewership ratings in 2026., Praised for avoiding common K-drama tropes like time travel and fantasy.
    続きを読む 一部表示
    12 分
  • ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം': ദേശീയ പുരസ്കാര ജേതാക്കളുടെ കൂടിച്ചേരൽ | Frame House | Podcast
    2026/08/03
    ഒന്നും രണ്ടുമല്ല, നാല് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഒരുമിച്ച ഒരു ഗാനം. ആ ഗാനത്തെ കുറിച്ചാണ് ഫ്രെയിം ഹൗസിന്റെ ആദ്യത്തെ എപ്പിസോഡ് . കഴിഞ്ഞ ദിവസം ധനുഷിന്റെ പിറന്നാൾ ആയിരുന്നു.

    കേൾക്കൂ ഫ്രെയിം ഹൌസ് വിത്ത് അഞ്ജയ് ദാസ്

    ഹോസ്റ്റ് : അഞ്ജയ് ദാസ്
    പ്രൊഡക്ഷൻ : ആർ ജെ അച്ചൂ

    The lyrical song 'Alaakaa Loova' from the movie 'OM' features Dhanush and Mammootty. The film brings together four National Award winners: Dhanush, Mammootty, Rajkumar Periasamy, and R. Kalaivanan. Mammootty returns to Tamil cinema after a 7-year hiatus with a significant role., The movie 'Oom' is scheduled for release on October 16, 2026., The film is set to clash with Rajinikanth and Mohanlal's 'Jailer 2' during the October release window.
    続きを読む 一部表示
    9 分