『Commentadi!』のカバーアート

Commentadi!

Commentadi!

著者: Manorama Online
無料で聴く

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.

Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

政治・政府 科学
エピソード
  • ‘കഫെ’യിലെന്താ മുഖ്യമന്ത്രി സതീശനു കാര്യം!
    2026/08/07
    ദിവ്യ പ്രകാശ് ദുബെ എഴുതിയ ഒരു പ്രണയ നോവലായിരുന്നു ‘മുസാഫിർ കഫെ’. ആ കഥയിൽനിന്നാണ് ശരണ്യ രാജഗോപാൽ നെറ്റ്‌ഫ്ലിക്സിനു വേണ്ടി അതേ പേരിൽ ഒരു സീരീസ് എഴുതിയൊരുക്കിയത്. രണ്ട് വനിതകളുടെ കയ്യൊപ്പു പതിഞ്ഞ കഥ. രണ്ടു വനിതകളുടെയും ഒരു പുരുഷന്റെയും ജീവിതം പറയുന്ന കഥ. സമൂഹമാധ്യമങ്ങളിലാകെ ‘മുസാഫിർ കഫെ’യാണു ചർച്ച. നിങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നത് എന്നതാണു ചോദ്യം. രണ്ടു പേരുണ്ട് മുന്നിൽ– സുധയും പ്രീതിയും. സുധ ജീവിതലക്ഷ്യങ്ങൾക്കു വേണ്ടി പാതിവഴിയിൽ പ്രണയത്തെ മറന്നവളാണ്. പ്രീതി തന്റെ ലക്ഷ്യം പോലും ഒഴിവാക്കിക്കൊണ്ട് പ്രണയത്തിനു വേണ്ടി നിലകൊണ്ടവളും. ഇവരില്‍ ആരുടെ പക്ഷത്താണ് പ്രേക്ഷകൻ നിൽക്കേണ്ടത്? ഈ ചോദ്യത്തിന്റെ ഉത്തരത്തോടൊപ്പമാണ് സീരീസിലെ ചന്ദർ എന്ന കഥാപാത്രവുമെത്തുന്നത്. അയാൾ സ്വന്തം ജീവിതലക്ഷ്യങ്ങളിലേക്കെത്തുന്നത് പ്രീതിയുടെയും സുധയുടെയും കൈപിടിച്ചാണ്. ഒരു പ്രണയകഥയായി അവസാനിക്കേണ്ട ഈ സീരീസ് ഇപ്പോഴെത്തി നിൽക്കുന്നത് ആൺ–പെൺ സ്വപ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിലാണ്. ജീവിതലക്ഷ്യം മറന്നു വേണോ പ്രണയം? അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വപ്നത്തിനു വേണ്ടി നമ്മുടെ സ്വപ്നം മറക്കണോ? ഒരുവശത്ത് ഈ ചർച്ചകൾ നടക്കുമ്പോഴാണ് കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആ പ്രസ്താവന വന്നത്. കുടുംബത്തിലേക്ക് മരുമകളായി വരുന്ന പെൺകുട്ടിക്ക് അമ്മ അടുക്കളയും പരമ്പര്യ രുചിക്കൂട്ടുകളും കൈമാറണമെന്ന പരോക്ഷ പരാമർശമായിരുന്നു മുഖ്യമന്ത്രി നടത്തിയത്. ഇതു പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും ചർച്ചയുടെ ചൂടാറിയിട്ടില്ല. അൺ–പെൺ ജീവിത സ്വപ്നങ്ങളിലും നിലപാടുകളിലും മുസാഫിർ കഫെയും മുഖ്യമന്ത്രി പറഞ്ഞ അടുക്കളയും തമ്മിൽ അധികം ദൂരമില്ല. നാം ആർക്കൊപ്പമാണ്, എന്തിനൊപ്പമാണ് നിൽക്കേണ്ടത്? നമ്മുടെ സ്വപ്നങ്ങൾക്കൊപ്പമോ അതോ മറ്റുള്ളവർക്കു വേണ്ടിയോ? ‘കമന്റടി’ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുകയാണ് അരുണിമയു അർച്ചനയും നവീനും. From the trending tables of Netflix's Musafir Cafe right down to the domestic politics of Kerala's kitchens, the defining debate of our times is heating up: Whose dreams take priority in a relationship? Based on Divya Prakash Dubey's romantic novel and adapted for screen by Sharanya Rajagopal, Musafir Cafe has sparked a massive online debate around its core characters:1) Sudha: Sacrificed love halfway through to chase her personal ambitions.2) Preeti: Put her own goals on the back burner to stand by the one she loves.3) Chandar: Reached his destination riding on the support of both women. While viewers take sides between Sudha's career drive and Preeti's devotion, real life echoed this dynamic when ...
    続きを読む 一部表示
    21 分
  • ‘പാറ്റകൾ’ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിറ്റായത് എന്തുകൊണ്ട്?
    2026/07/24

    ഏതാനും മാസങ്ങളുടെ മാത്രം പ്രായമുള്ള ഒരു ‘പാർട്ടി’ ദേശീയ തലസ്ഥാനത്തെ സമരവീര്യത്താൽ വിറപ്പിക്കുകയാണ്. അതിനു നേതൃത്വം നൽകുന്നതാകട്ടെ ജെൻസീ എന്നു നാം പേരിട്ടു വിളിച്ച യുവതീയുവാക്കൾ ഉൾപ്പെടുന്ന പുതുതലമുറയും. യൂണിഫോമിട്ട കുട്ടികളും ആ സമരക്കൂട്ടത്തിലുണ്ട്. റിട്ടയർ ആയവർ വരെ ജന്തർ മന്തറിലെത്തി ചോദിക്കുന്നു– ‘ഈ കുട്ടികളെ ഞങ്ങളെങ്ങനെ ഈ സമരഭൂമിയിൽ തനിയെ ഇട്ടിട്ടു പോകും!’. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും ഒടുവിൽ സിജെപി എന്ന കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണ നൽകി സമരത്തിന്റെ മുൻനിരയിലെത്തിയിരിക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ് പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും പറഞ്ഞു തുടങ്ങിയ സമരം പുതിയ തലങ്ങളിലേക്കാണ് ഉയരുന്നത്. ഈ യുവതലമുറ സമരം വിജയിക്കുമോ? വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവയ്പിക്കാൻ ഈ സമരത്തിനു സാധിക്കുമോ? ലക്ഷ്യം നേടിയതിനു ശേഷം എഎപി പോലൊരു പാർട്ടിയായി സിജെപി മാറുമോ? യുവജനങ്ങളുടെ ഈ സമരം യഥാർഥത്തിൽ ആർക്കുള്ള മുന്നറിയിപ്പാണ്?

    അരുണിമയും അർച്ചനയും നവീനും ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ.

    Why 'Cockroaches' are Making Waves in Indian Politics

    A newly formed political entity- just a few months old- is sending shockwaves through the national capital with its fierce agitation. Leading the frontlines is the new generation, including Gen Z youth and even students in school uniforms. The movement at Jantar Mantar has resonated so deeply that even retirees joining the protest ask, 'How can we leave these children to fight alone?'. Traditional political parties have now rallied behind this movement, offering their support to the CJP- the Cockroach Janata Party.

    What began as an outcry against the NEET paper leaks and discrepancies in CBSE Class 12 exam evaluations has rapidly evolved into a broader political movement. Will this youth-led agitation succeed? Can it force the resignation of Education Minister Dharmendra Pradhan? Will the CJP transition into a mainstream political party akin to the Aam Aadmi Party (AAP) after achieving its goals? And ultimately, who is this youth movement delivering a warning to?

    Arunima, Archana, and Naveen unpack these pressing questions in this episode of the Commentadi podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    29 分
  • വില്ലൻ ലിപ്‌സ്റ്റിക്കോ തന്തവൈബോ!
    2026/07/07

    സ്കൂള്‍ കുട്ടികൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കൊല്ലത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലിപ്സ്റ്റിക് ഫ്രീ ക്യാംപസ്’ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാണു പറയുന്നത്. യഥാർഥത്തിൽ കുട്ടികൾ ലിപ്സ്റ്റിക് അണിയുന്നത് ആരോഗ്യത്തിന് അപകടമാണോ? ലിപ്സ്റ്റിക് മാത്രമാണോ വില്ലൻ? മുതിർന്നവർക്ക് ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ലേ? ലിപ്സ്റ്റിക് അണിഞ്ഞെത്തുന്ന വിവാദത്തിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും നിങ്ങളെ കൊണ്ടു പോകുന്നത്.

    Hey everyone! So, a new 'Lipstick-Free Campus' campaign has just been launched in Kollam by the Child Welfare Committee, targeting school kids who wear lipstick. The official reason they’re giving? Health concerns.

    But wait... let’s think about it. Is wearing lipstick really that big of a health hazard for kids? And is lipstick the only villain here? Plus, if adults use it, do they magically escape all these health issues?

    With a ton of questions and a whole lot of debate, Arunima, Archana, and Naveen are taking you straight into the heart of this colorful controversy in this episode of the 'Commentadi' podcast! Ready to dive in?

    See omnystudio.com/listener for privacy information.

    続きを読む 一部表示
    34 分
adbl_web_anon_alc_button_suppression_t1
まだレビューはありません