『വിപിഎൻ വിലക്കുമോ ഇന്ത്യ?』のカバーアート

വിപിഎൻ വിലക്കുമോ ഇന്ത്യ?

വിപിഎൻ വിലക്കുമോ ഇന്ത്യ?

無料で聴く

ポッドキャストの詳細を見る

このコンテンツについて

വിപിഎൻ അഥവ വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കിനു മേൽ പിടിമുറുക്കണമെന്ന ആവശ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിപിഎൻ നിരോധിക്കണമെന്നു ശുപാർശ ചെയ്തത് 2021ലെ പാർലമെന്ററി സ്ഥിരം സമിതിയാണ്. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് ഇന്ത്യയിൽ വിപിഎൻ സേവനം നൽകുന്ന എല്ലാ കമ്പനികളും അവരുടെ ഉപഭോക്താക്കളുടെയും സകല വിവരങ്ങളും 5 വർഷം സൂക്ഷിക്കണം. പാലിച്ചില്ലെങ്കിൽ ഒരു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ നൽകേണ്ടി വരാം. അനോണിമിറ്റി ഉറപ്പാക്കുകയും ട്രാക്കിങ് ഒഴിവാക്കുകയുമാണ് വിപിഎൻ സേവനത്തിന്റെ ലക്ഷ്യം തന്നെ. എന്നാൽ ഈ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് കേന്ദ്രനീക്കമെന്നാണ് വിമർശനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വിപിഎൻ സേവനത്തിന്റെ ഭാവി വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം അതിഥിയായി പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനി സിമാന്റെടെക്കിന്റെ മുൻ ചീഫ് ടെക്നോളജി ഓഫിസറും ഫോർസ്കൗട്ട് ടെക്നോളജീസിന്റെ വൈസ് പ്രസിഡന്റുമായ സുനിൽ വർക്കിയും ചേരുന്നു.

See omnystudio.com/listener for privacy information.

まだレビューはありません