• കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ്
    2026/08/25
    അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം. കാവാലം ചുണ്ടൻ എന്ന ശശികുമാർ ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നു വീണിട്ട് ആറു പതിറ്റാണ്ട് ആകുന്നു.
    മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി നാടൻ കള്ളു ഷാപ്പുകൾ തൊട്ട് മെഗാ സംഗീത വേദികളിൽ വരെയുണ്ട് ആ പാട്ടിന് ആരാധകർ.
    റീമിക്സുകളും കവർ വേർഷനുകളും വഴി പുതുതലമുറയ്ക്കും ഏറെ പ്രിയങ്കരമായ ആ ഗാനം ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈണത്തിലും താളത്തിലും അല്ല ദേവരാജൻ മാസ്റ്റർ ആദ്യം ചിട്ടപ്പെടുത്തിയത് എന്ന കൗതുകം പങ്കുവെച്ചത് ജിയോ പിക്ചേഴ്സിന്റെ ബാനറിൽ നിരവധി സിനിമകൾ വിതരണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള എൻജി ജോൺ എന്ന ജിയോ കുട്ടപ്പൻ ആണ് മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻഎക്സ് ജോർജിന്റെ മകൻ സ്വന്തം പിതാവിനെ കുറിച്ചുള്ള ദീപ്തമായ ഓർമ്മ കൂടിയായിരുന്നു ജോണിന് ആ ഗാനം പ്രത്യേകിച്ച് അതിലെ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ എന്ന വായ്ത്താരി കഴിഞ്ഞ ദിവസമാണ് ജിയോ കുട്ടപ്പൻ 90 ആമത്തെ വയസ്സിൽ ഓർമ്മയായത്.കൂടുതൽ കേൾക്കൂ കാതോരം രവി മേനോൻ ..

    നിർമ്മാണം ആർ ജെ അച്ചൂ
    続きを読む 一部表示
    6 分
  • മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast
    2026/08/11
    അവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട് അത്രയേ പാടൂ എന്നാണ് വൈദ്യന്മാരുടെ കൽപ്പന. പല അസുഖങ്ങളുണ്ട്. പഞ്ചാര ഉൾപ്പെടെ ഞങ്ങളുടെ കൊച്ചു ഡൈനിങ് ടേബിളിന്റെ ഒരറ്റത്തിരുന്ന് വളരെ സൂക്ഷ്മതയോടെ സാവധാനം ഇഡ്ഡലി കഴിക്കുന്ന ഉമ്മുക്കയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ്.

    കെ പി ഉമ്മർ എന്ന മഹാനടനെ മഹാറാണി ഹോട്ടലിലെ അദ്ദേഹത്തിന്‍റെ മുറിയിൽ ആദ്യമായി ഇൻറർവ്യൂ ചെയ്യാൻ ചെന്നപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവക്കുന്നു കാതോരത്തിൽ രവി മേനോൻ.

    പ്രൊഡ്യൂസർ : ആർ ജെ അച്ചൂ

    Content Highlights

    Ravi Menon shares nostalgic memories and personal interactions with legendary actor K.P. Ummer., Highlights Ummer's love for food, hospitality, and vibrant personality during interviews., Reflects on Ummer's later life, simplicity, contentment, and passion for reading and writing., A quarter-century has passed since Ummer's demise, yet his infectious laughter and letters remain treasured.
    続きを読む 一部表示
    4 分
  • എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast
    2026/07/28
    ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ .
    " എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എൻറെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്". 1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും. പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ.

    കാതോരത്തിൽ രവിമേനോൻ.


    S. Janaki faced severe health challenges during a Mumbai trip in 1970. Despite being bedridden, she recorded three iconic songs for the film 'Moodal Manju'. The support of her friend Aruna and sound engineer Minu Katrak was pivotal to the recording., Hariprasad Chaurasia praised her performance, marking a significant moment in her career. The songs became timeless classics in Malayalam cinema history.
    続きを読む 一部表示
    7 分
  • പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?|കാതോരം| Podcast
    2026/05/29

    രാജകീയ പ്രൗഢിയോടെയാണ് കൃഷ്‌ണേട്ടന്റെ വരവ് ഒരു കയ്യില്‍ തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യില്‍ എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ കുസൃതി കൂട്ടത്തില്‍ ചുണ്ടേല്‍ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ എവിടെയോ വെച്ച് ഒപ്പം കൂടിയതാവണം ട്രാന്‍സിസ്റ്റര്‍ റേഡിയോ... ഓര്‍മകള്‍ പങ്കിടുന്നു കാതോരത്തില്‍ രവിമേനോന്‍.

    続きを読む 一部表示
    5 分
  • 'അമൃതം ഗമയ'യില്‍ നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast
    2026/03/07
    സ്‌ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
    続きを読む 一部表示
    7 分
  • ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast
    2026/02/19
    വീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മയ്ക്ക് കൊടുക്കണം കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമാമ അതായത് അമ്മയുടെ അനുജൻ തന്ന ഉപദേശമാണ് അമ്മ ചോദിക്കാൻ ഒന്നും പോണില്ല എന്നാലും കൊടുക്കണം... ആദ്യ ശമ്പളത്തിന്റെ ഉള്ളിൽ കോറുന്ന ഓർമ പങ്കിടുകയാണ് കാതോരത്തിൽ രവി മേനോൻ
    続きを読む 一部表示
    5 分
  • പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast
    2026/01/06
    ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെകുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങൾ ആയിരിക്കും ഏറിയും. അവസാനകാലത്ത് അയച്ച കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "പ്രായമേറി വരുന്നു, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും 90 കാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തു എന്നൊരു തോന്നൽ. ഇനി വേഗം പോകണം. ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ, ആഗ്രഹം സഫലമാക്കേണ്ടത് ഈശ്വരനാണ്. കുട്ടി അതിനുവേണ്ടി പ്രാർത്ഥിക്കണം." കേൾക്കാം കാതോരം. അവതരണം: രവി മേനോൻ
    続きを読む 一部表示
    7 分
  • ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast
    2025/12/23
    ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള കേരളവിലാസം കാപ്പിശാപ്പാട് ഹോട്ടലിലെ രാഗിമിനുക്കിയ സിമന്റ് മേശയ്ക്ക് മുന്നിൽ ഉച്ചയോണിന് ചെന്നിരുന്നപ്പോൾ ആദ്യമായി കാതിൽ വന്നു വീണതാണ് ആ പാട്ട്. വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാതിരുന്ന ദിവസങ്ങളിൽ ഒന്നിൽ അച്ഛന്റെ നിർദ്ദേശപ്രകാരം ഹോട്ടലൂണ് കഴിക്കാൻ ചെന്നതായിരുന്നു അന്നത്തെ അഞ്ചാം ക്ലാസുകാരൻ. നാലര പതിറ്റാണ്ടോളം മുമ്പ്. ആദ്യ കേൾവിയിലെ മനസ്സിന് തൊട്ടു ആ വരികൾ. കേൾക്കാം കാതോരം വിത്ത് രവി മേനോൻ.
    続きを読む 一部表示
    6 分