『കാതോരം രവി മേനോന്‍ | Ravi Menon』のカバーアート

കാതോരം രവി മേനോന്‍ | Ravi Menon

കാതോരം രവി മേനോന്‍ | Ravi Menon

著者: Mathrubhumi
無料で聴く

പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍Copyright Mathrubhumi 音楽
エピソード
  • കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ്
    2026/08/25
    അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം. കാവാലം ചുണ്ടൻ എന്ന ശശികുമാർ ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നു വീണിട്ട് ആറു പതിറ്റാണ്ട് ആകുന്നു.
    മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി നാടൻ കള്ളു ഷാപ്പുകൾ തൊട്ട് മെഗാ സംഗീത വേദികളിൽ വരെയുണ്ട് ആ പാട്ടിന് ആരാധകർ.
    റീമിക്സുകളും കവർ വേർഷനുകളും വഴി പുതുതലമുറയ്ക്കും ഏറെ പ്രിയങ്കരമായ ആ ഗാനം ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈണത്തിലും താളത്തിലും അല്ല ദേവരാജൻ മാസ്റ്റർ ആദ്യം ചിട്ടപ്പെടുത്തിയത് എന്ന കൗതുകം പങ്കുവെച്ചത് ജിയോ പിക്ചേഴ്സിന്റെ ബാനറിൽ നിരവധി സിനിമകൾ വിതരണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള എൻജി ജോൺ എന്ന ജിയോ കുട്ടപ്പൻ ആണ് മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻഎക്സ് ജോർജിന്റെ മകൻ സ്വന്തം പിതാവിനെ കുറിച്ചുള്ള ദീപ്തമായ ഓർമ്മ കൂടിയായിരുന്നു ജോണിന് ആ ഗാനം പ്രത്യേകിച്ച് അതിലെ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ എന്ന വായ്ത്താരി കഴിഞ്ഞ ദിവസമാണ് ജിയോ കുട്ടപ്പൻ 90 ആമത്തെ വയസ്സിൽ ഓർമ്മയായത്.കൂടുതൽ കേൾക്കൂ കാതോരം രവി മേനോൻ ..

    നിർമ്മാണം ആർ ജെ അച്ചൂ
    続きを読む 一部表示
    6 分
  • മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast
    2026/08/11
    അവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട് അത്രയേ പാടൂ എന്നാണ് വൈദ്യന്മാരുടെ കൽപ്പന. പല അസുഖങ്ങളുണ്ട്. പഞ്ചാര ഉൾപ്പെടെ ഞങ്ങളുടെ കൊച്ചു ഡൈനിങ് ടേബിളിന്റെ ഒരറ്റത്തിരുന്ന് വളരെ സൂക്ഷ്മതയോടെ സാവധാനം ഇഡ്ഡലി കഴിക്കുന്ന ഉമ്മുക്കയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ്.

    കെ പി ഉമ്മർ എന്ന മഹാനടനെ മഹാറാണി ഹോട്ടലിലെ അദ്ദേഹത്തിന്‍റെ മുറിയിൽ ആദ്യമായി ഇൻറർവ്യൂ ചെയ്യാൻ ചെന്നപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവക്കുന്നു കാതോരത്തിൽ രവി മേനോൻ.

    പ്രൊഡ്യൂസർ : ആർ ജെ അച്ചൂ

    Content Highlights

    Ravi Menon shares nostalgic memories and personal interactions with legendary actor K.P. Ummer., Highlights Ummer's love for food, hospitality, and vibrant personality during interviews., Reflects on Ummer's later life, simplicity, contentment, and passion for reading and writing., A quarter-century has passed since Ummer's demise, yet his infectious laughter and letters remain treasured.
    続きを読む 一部表示
    4 分
  • എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast
    2026/07/28
    ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ .
    " എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എൻറെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്". 1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും. പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ.

    കാതോരത്തിൽ രവിമേനോൻ.


    S. Janaki faced severe health challenges during a Mumbai trip in 1970. Despite being bedridden, she recorded three iconic songs for the film 'Moodal Manju'. The support of her friend Aruna and sound engineer Minu Katrak was pivotal to the recording., Hariprasad Chaurasia praised her performance, marking a significant moment in her career. The songs became timeless classics in Malayalam cinema history.
    続きを読む 一部表示
    7 分
adbl_web_anon_alc_button_suppression_t1
まだレビューはありません