エピソード

  • ആമക്കുട്ടികളുടെ ബ്ലിങ്കിമിന്നിചേച്ചി | Story for Kids | Manorama Online Podcast
    2025/10/19

    ആ അരുവിയുടെ കരയിലെ മരത്തിന്റെ പേര് നീർമരുത് എന്നായിരുന്നു. ആത്മവിശ്വാസമുള്ള ഒരു കുട്ടിയെപ്പോലെ തലയുയർത്തിയായിരുന്നു നീർമരുതിന്റെ നിൽപ്പ്. സന്ധ്യ മയങ്ങുമ്പോൾ നീർമരുത് നിന്നു തിളങ്ങും. താരങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ഒരു കഷ്ണം അരുവിയുടെ തീരത്ത് വന്നു നില്കുകയാണോ എന്നുപോലും തോന്നിയവരുണ്ട്. അതെങ്ങനെയാ? അതെ. സൂര്യമാമൻ അസ്തമിക്കാൻ തുടങ്ങുമ്പോൾ മിന്നാമിന്നികൾ കൂട്ടമായി പാറി പാറി വന്നു നീർമരുത് മരത്തിൽ വന്നിരിക്കും. മിന്നാമിന്നികൾക്ക് ഏറ്റവും ഇഷ്ടമുള്ള മരമാണത്രെ നീർമരുത്. പിന്നെ കളിയായി, ചിരിയായി, വർത്തമാനമായി.. ആ കാഴ്ച ഒന്ന് കാണണേണ്ടതു തന്നെയാണ്. അത്രയ്ക്ക് രസാണ്.. ആ മിന്നാമിന്നിക്കൂട്ടത്തിലെ ഏറ്റവും മിടുക്കിക്കുട്ടിയുടെ പേര് ബ്ലിങ്കിമിന്നി എന്നായിരുന്നു. ഇത് അവളുടെ കഥയാണ്. കഥ കേട്ടോളൂ...

    The tree on the bank of that stream was called Neermaruthu. Neermaruthu stood tall, its head held high, like a confident child. As evening fell, the Neermaruthu would glow brightly. Some even felt as if a piece of the star-filled sky had descended upon the stream's bank. How was that possible? Well, as 'Uncle Sun' began to set, fireflies would flutter in groups and settle on the Neermaruthu tree. It was said that the Neermaruthu was the fireflies' favorite tree. Then came play, laughter, and chatter... That sight truly was something to behold. It was utterly charming. Among that cluster of fireflies, the cleverest little one was named Blinkyminni. Its her story. Let's hear the story...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • അന്‍പത് വര്‍ഷം മുന്‍പ് ഞാന്‍ ഒരു ദൈവത്തെ കണ്ടു | Ouseppachan | Manorama Online Podcast | Entertainment Podcast
    2025/10/19

    സംഗീതവഴിയുടെ ഒരു അറ്റത്തുനിന്നും എണ്ണിനോക്കിയാൽ ഇപ്പോൾ 50 എന്ന അക്കത്തിൽ എത്തി നിൽക്കുന്നു. ഈണം നൽകിയ പാട്ടിലെ വരികൾ പോലെ ‘പാടുവാൻ നീ തീർത്ത മൺവീണ’യാണ് ഔസേപ്പച്ചൻ. ഔസേപ്പച്ചൻ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    Counting from one end of his musical journey, he now stands at the 50-mark. Ouseppachan is like the lines from the song he composed: 'The clay veena you crafted for singing.' Ouseppachan is speaking on the Manorama Online podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    13 分
  • പെങ്ങൾക്കെന്തിനാ മുറി? | Ayinu Podcast | Manorama Online Podcast
    2025/10/18

    ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ ഇടം സ്ത്രീകളുടെ ആഢംബരമല്ല, മറിച്ച് ഒരു അത്യാവശ്യമാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    What does it mean for a woman to truly have space, physically, emotionally, intellectually, in her own home, even within the bonds of marriage? Inspired by Virginia Woolf’s timeless idea that 'a woman must have money and a room of her own,' this talk explores why personal space isn't a luxury, but a necessity for women’s autonomy, creativity, and well-being. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast
    2025/10/15

    രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


    Cough Syrups Deaths Due to DiethyleneGlycol Poisoning : India File Column Discussing Government Response and Accountability in the Wake of Child Deaths. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online
    2025/10/12

    ഒരു വലിയ ആൽമരത്തിൽ നിറയെ പ്രാവുകളുണ്ടായിരുന്നു. അവർ ഒരുമയോടെ, സ്നേഹത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ കൂട്ടത്തിൽ വിവേകിയും അറിവുമുള്ള ഒരു വയസ്സൻ പ്രാവുണ്ടായിരുന്നു. എല്ലാവരും ആ പ്രായമുള്ള പ്രാവിനെ അപ്പൂപ്പൻ പ്രാവേ എന്ന് സ്നേഹത്തോടെ വിളിച്ചു. കഥ കേൾക്കാം

    A large banyan tree was full of pigeons. They lived there in unity and with love. Among them, there was an old pigeon who was wise and knowledgeable. Everyone affectionately called that old pigeon "Appooppan Prave"
    Let's listen to the story.

    Narration - Jesna Nagaroor
    AI Animation & Editing - Arun Cheruvathoor
    AI Images and Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast
    2025/10/08

    ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    How Central Policies Impact Democracy And Federalism In India: Central government's legislative and administrative actions in regions like Ladakh, Manipur, and Jammu and Kashmir appear to prioritise 'rule under the cover of law' over genuine democratic principles. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • 'ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും' എന്ന് കരുതിയപ്പോഴൊക്കെ ഞാന്‍ തോറ്റിട്ടുണ്ട് | Navya Nair
    2025/10/06

    പുഴു എന്ന ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. നവ്യയും സൗബിനും 'പാതിരാത്രി'യിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. സിനിമയും ജീവിതവും നൽകുന്ന സന്തോഷങ്ങളും സന്നിഗ്‌ധതയും പങ്കുവയ്ക്കുകയാണ് താരങ്ങൾ. സിനിമയിലെ അഭിനേതാക്കളായ നവ്യയും ആൻ അഗസ്റ്റിനും സംവിധായിക രത്തീനയും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    In this interview, actor Navya Nair opens up about the deepest joys and fears that shape her life and career. Sharing moments of true happiness, Navya reflects on the milestones that have brought her fulfillment both on and off the screen. Yet, amidst the success, she also reveals her very human fear of facing rejection and the uncertainty of 'no,' a challenge many artists quietly grapple with. Joining Navya are talented actress Ann Augustine and director Ratheena, who add their unique perspectives on the journey of creativity, resilience, and passion in the world of cinema. Together, they offer an intimate glimpse into the emotional landscape behind the glamour, inspiring viewers with their stories of hope, courage, and the pursuit of dreams. Podcast Interview of team 'Pathirathri', Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    19 分
  • തമ്പുവിനെ പിടിക്കാൻ വന്ന ഭീകര ജീവി! | Stories for kids | Manorama Podcast
    2025/10/06

    കാറ്റാടി കാടിന്റെ കണ്മണിയായി തമ്പു ഉല്ലസിച്ചു നടക്കുകയാണ്. ഓരോ അവന്റെ കുട്ടിക്കുറുമ്പും കൂടിവരുന്നുണ്ട്. ചിത്രശലഭങ്ങളെ പിന്തുടരുന്നതും, നദിയിൽ മുങ്ങിപ്പൊങ്ങുന്നതും കാട്ടിലാകെ ഓടി നടക്കുന്നതുമെല്ലാം തമ്പുവിന്റെ ഇഷ്ടവിനോദമാണ്.

    The terrifying creature that came to catch Thambu!

    Thambu is joyfully wandering as the apple of the Windmill Forest's eye. Each of his playful mischievous acts is increasing. Chasing butterflies, diving and surfacing in the river, and running all over the forest are Thambu's favorite pastimes.

    Narration - Jesna Nagaroor
    Story - Lakshmi Narayanan
    Production - Nidhi Thomas
    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分