『45 മിനിറ്റിൽ 5 ഫുൾ ബിരിയാണി കഴിക്കാമോ ? റെക്കോർഡിടാം | ചാറ്റ് മസാല | പോഡ്കാസ്റ്റ്』のカバーアート

45 മിനിറ്റിൽ 5 ഫുൾ ബിരിയാണി കഴിക്കാമോ ? റെക്കോർഡിടാം | ചാറ്റ് മസാല | പോഡ്കാസ്റ്റ്

45 മിനിറ്റിൽ 5 ഫുൾ ബിരിയാണി കഴിക്കാമോ ? റെക്കോർഡിടാം | ചാറ്റ് മസാല | പോഡ്കാസ്റ്റ്

無料で聴く

ポッドキャストの詳細を見る
ഭക്ഷണം കഴിക്കുക എന്നത് വിശപ്പ് മാറ്റാനുള്ള ഒരു കാര്യം മാത്രമല്ല… ചിലർക്ക് അത് ഒരു വികാരമാണ്, ചിലർക്ക് ഒരു ശീലമാണ്, മറ്റുചിലർക്ക് ഒരു ആഘോഷം തന്നെയാണ്!
Chat Masala with Akhil Sivanand & Shinoyയുടെ ഈ എപ്പിസോഡിൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ വിശേഷങ്ങളിലൂടെയാണ് യാത്ര. ഒരാൾക്ക് 45 മിനിറ്റിൽ അഞ്ച് ഫുൾ മട്ടൻ ബിരിയാണി കഴിക്കാൻ കഴിയുമോ? ഒരാൾക്ക് ഒറ്റയിരിപ്പിൽ എത്ര ഇഡ്ഡലി കഴിക്കാം? ബിരിയാണി, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട, മാമ്പഴം തുടങ്ങിയവയുടെ തീറ്റ മത്സരങ്ങളും , വിചിത്രമായ ഭക്ഷണം കഴിക്കുന്ന രീതികളും ഇവിടെ ചർച്ചയാകുന്നു.
അതിനൊപ്പം, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതികൾ എങ്ങനെ മാറി? സോഷ്യൽ മീഡിയയും ഫുഡ് ബ്ലോഗർമാരും നമ്മുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെയും താല്പര്യത്തിനെയും എത്രത്തോളം സ്വാധീനിക്കുന്നു? ഒരു പ്രത്യേക ഭക്ഷണം കഴിക്കാൻ മാത്രം ദൂരയാത്ര ചെയ്യുന്നവരുണ്ടോ? പിന്നെ, ഓരോരുത്തരുടെയും വീട്ടിലെ രുചിയോടുള്ള പ്രത്യേക ഇഷ്ടം എങ്ങനെ നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു?
അഖിലും ഷിനോയിയും അവരുടെ സ്വന്തം food habits, food memories, favourite combinations, eating styles എന്നിവ പങ്കുവയ്ക്കുന്നതിനൊപ്പം, ഭക്ഷണം അമിതമായി കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
ബിരിയാണിയിൽ നിന്ന് വീട്ടിലെ ചോറും മീൻകറിയും വരെ… ഭക്ഷണത്തിന്റെ രുചിയും ഓർമ്മകളും കൗതുകങ്ങളും നിറഞ്ഞ ഒരു രസകരമായ സംഭാഷണം!
🎙️ Chat Masala with Akhil Sivanand & Shinoy
Producer : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません