『സൂറ: അൽകഹ്ഫ് | ഭാഗം - 34 | ആയത്ത്: 89-91 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam』のカバーアート

സൂറ: അൽകഹ്ഫ് | ഭാഗം - 34 | ആയത്ത്: 89-91 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

സൂറ: അൽകഹ്ഫ് | ഭാഗം - 34 | ആയത്ത്: 89-91 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

無料で聴く

ポッドキャストの詳細を見る

概要

18:89 ثُمَّ أَتْبَعَ سَبَبًا ﴾٨٩﴿പിന്നീടു അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം തുടര്‍ന്നു.ثُمَّ പിന്നീടു أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം18:90 حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴾٩٠﴿അങ്ങനെ, അദ്ദേഹം സൂര്യോദയസ്ഥലത്തു എത്തിയപ്പോള്‍, അതു ഒരു (തരം) ജനതയുടെമേല്‍ ഉദയം ചെയ്യുന്നതായി അദ്ദേഹം കണ്ടു: അവര്‍ക്കു അതില്‍ [സൂര്യനില്‍] നിന്നു നാം [അല്ലാഹു] ഒരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. (അങ്ങിനെയുള്ള ജനത).حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَطْلِعَ الشَّمْسِ സൂര്യോദയസ്ഥലത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു تَطْلُعُ ഉദയം ചെയ്യുന്നതായി عَلَىٰ قَوْمٍ ഒരു ജനതയില്‍, ജനതയുടെമേല്‍ لَّمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല لَّهُم അവര്‍ക്ക് مِّن دُونِهَا അതില്‍നിന്നു, അതിനുമുമ്പില്‍ سِتْرًا ഒരു മറയും18:91 كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴾٩١﴿അപ്രകാരം തന്നെയാണ് (ഉണ്ടായത്). അദ്ദേഹത്തിന്റെ പക്കല്‍ ഉള്ളതിനെ (എല്ലാം, നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ടു നാം വലയം ചെയ്തിട്ടുണ്ട് താനും.كَذَٰلِكَ അപ്രകാരമാണ് وَقَدْ أَحَطْنَا നാം വലയം ചെയ്തിട്ടുമുണ്ട് بِمَا لَدَيْهِ അദ്ദേഹത്തിന്റെ പക്കലുള്ളതിനെ خُبْرًا സൂക്ഷ്മജ്ഞാനത്താല്‍കിഴക്കോട്ടുള്ള അദ്ദേഹത്തിന്റെ ഈ യാത്രയും ഏതുവരെയായിരുന്നുവെന്നു പ്രസ്താവിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ നാട്ടില്‍നിന്നു, അന്നറിയപ്പെട്ടിരുന്ന കിഴക്കന്‍ രാജ്യങ്ങളുടെ അറ്റം വരെ എത്തിയിരിക്കും എന്നു ഊഹിക്കാവുന്നതാണ്. വളരെ ലളിതമായ നിലയില്‍ കഴിഞ്ഞുകൂടുന്ന ഒരുതരം അപരിഷ്കൃത ജനങ്ങളെയാണ് അദ്ദേഹം അവിടെ കാണുന്നത്. അത്രയും ലളിതജീവിതം നയിക്കുന്നവരെ അദ്ദേഹം കണ്ടിരിക്കുകയില്ല. വെയിലില്‍നിന്നും (സൂര്യോഷ്ണത്തില്‍ നിന്നും) രക്ഷപ്പെടുവാന്‍ വേണ്ടുന്ന വീടുകളോ, മരത്തണലുകളോ അവിടെ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ വല്ല ഗുഹയിലും താമസിച്ചുവരികയും, ഉഷ്ണമില്ലാത്തപ്പോള്‍ പുറത്തിറങ്ങി ജീവിതമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നവരായിരിക്കാം അവര്‍. അഥവാ ഒരു പ്രാകൃതജീവിതമായിരുന്നു അവരുടേതെന്നു കരുതാവുന്നതാകുന്നു.അല്ലാഹുവിന്റെ സൃഷ്ടികളുടെ വിവിധ ജീവിതരീതി കണ്ടു മനസ്സിലാക്കുകയും, അതില്‍ ചിന്താഗ്രസ്തനാവുകയും, യുക്തമായ ...
まだレビューはありません