『സൂറ: അൽകഹ്ഫ് | ഭാഗം - 31 | ആയത്ത്: 79-82 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam』のカバーアート

സൂറ: അൽകഹ്ഫ് | ഭാഗം - 31 | ആയത്ത്: 79-82 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

സൂറ: അൽകഹ്ഫ് | ഭാഗം - 31 | ആയത്ത്: 79-82 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

無料で聴く

ポッドキャストの詳細を見る

概要

18:79 أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴾٧٩﴿'എന്നാല്‍, (ആ) കപ്പല്‍; അത് കടലില്‍ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടേതായിരുന്നു; അതിനാല്‍, ഞാന്‍ അതിനു കേടുവരുത്തണമെന്നു ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകില്‍ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവുണ്ടായിരുന്നു.18:80 وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًا وَكُفْرًا ﴾٨٠﴿(ആ) ബാലനാകട്ടെ: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു; അതിക്രമത്തിനും, അവിശ്വാസത്തിനും (മതനിഷേധത്തിനും) അവന്‍ അവരെ ബുദ്ധിമുട്ടിക്കുമെന്നു നാം ഭയപ്പെട്ടു.18:81 فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا ﴾٨١﴿അതിനാല്‍, അവനുപകരം അവനെക്കാള്‍ പരിശുദ്ധതയില്‍ ഉത്തമനും, കരുണയില്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരുവനെ (ഒരു സന്തതിയെ) അവരുടെ റബ്ബ് അവര്‍ക്കു നല്‍കണമെന്നു നാം ഉദ്ദേശിച്ചു.18:82 وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴾٨٢﴿(ആ) മതിലാണെങ്കിലോ: അത് (ആ) പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്‍മാരുടേതായിരുന്നു; അതിന്റെ ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിക്ഷേപവുമുണ്ട്; അവരുടെ പിതാവ് ഒരു നല്ല മനുഷ്യനുമായിരുന്നു. അതിനാല്‍, രണ്ടുപേരും അവരുടെ പൂര്‍ണ്ണവളര്‍ച്ച (യൗവ്വനം) പ്രാപിക്കുകയും, തങ്ങളുടെ നിക്ഷേപം അവര്‍ പുറത്തെടുക്കുകയും വേണമെന്നു നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചു. നിന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടത്രെ (അതു). ഞാന്‍ ഇതു (ഒന്നും) എന്റെ അഭിപ്രായപ്രകാരം ചെയ്തിട്ടുള്ളതല്ല. താങ്കള്‍ക്കു ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരം ഇതാണ്.'ഈ ലോകത്തു നടമാടുന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍, അവയ്ക്കു രണ്ടുവശങ്ങള്‍ ഉള്ളതായി കാണാം: ബാഹ്യവശവും, ആന്തരവശവും അഥവാ പ്രത്യക്ഷവും, യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യവശങ്ങളെപ്പറ്റി സസൂക്ഷ്മമായി മനസ്സിലാക്കുവാനോ, വിശദവിശകലനം നടത്തുവനോ നമുക്കു ...
まだレビューはありません