『കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ』のカバーアート

കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഒഴിഞ്ഞ ഒരു കൊച്ചുവീടിന്റെ മുറ്റം തരണംചെയ്യുകയായിരുന്നു ഞങ്ങൾ. അതിന്റെ മുറ്റത്തെ മൂവാണ്ടൻമാവിന്റെ കൊമ്പിലിരുന്ന് ഒരു കുയിൽ ഇടവിട്ട് കൂവുന്നുണ്ട്. കുമാരമാമ തലയാട്ടി രസിച്ചു. വീടിന്റെ വടക്കുഭാഗം തരണംചെയ്യുമ്പോൾ അവിടെ ഇടിയാറായ തുറന്ന ചായ്പ്പിൽ ഞങ്ങളൊരു കോഴിക്കൂടു കണ്ടു. പരിസരത്ത് കോഴികളെയൊന്നും കണ്ടതുമില്ല. കുറ്റിയറ്റുപോയ വംശത്തിന്റെ നിലനിൽക്കുന്ന ഏകസ്മാരകംപോലെ തോന്നിച്ചു അത്. കുമാരമാമ കൂട്ടിനകത്തേക്കുതന്നെ നോക്കി തെല്ലുനേരം അനങ്ങാതെ നിന്നു. പിന്നെ, ശബ്ദമുണ്ടാക്കാതെ തുറന്ന് അതിനകത്തേക്കു നോക്കി. മാമ പ്രത്യേകഭാവത്തോടെ എന്നെ നോക്കി. മറ്റെവിടെയോ ഇരുന്നുകൊണ്ട് മറ്റൊരു സന്ദർഭത്തിൽ മറ്റാരേയോ നോക്കുന്നതുപോലെയായിരുന്നു അത്. എന്നിട്ടോ?

കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

See omnystudio.com/listener for privacy information.

まだレビューはありません