കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
നിയമസഭാ തിരഞ്ഞെടുപ്പ് കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബലപരീക്ഷണമാണ്. ജില്ലയിൽ പാർട്ടി അടിത്തറ എത്രത്തോളം ദൃഢമാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. പാർട്ടിക്കൊപ്പം പതിറ്റാണ്ടുകൾ കൂടെയുണ്ടായിരുന്ന മുതിർന്ന നേതാക്കൾ യുഡിഎഫ് പിന്തുണയോടെ വിമതസ്ഥാനാർഥികളാകുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തിനൊപ്പം കെ.കെ ശൈലജയും സണ്ണി ജോസഫും ഏറ്റുമുട്ടുന്ന പേരാവൂരും സിപിഎമ്മിന് നിർണായക മണ്ഡലമാണ്. എൽഡിഎഫ് കോട്ടയായ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും രണ്ടാമങ്കത്തിനിറങ്ങിയ ടി.ഐ മധുസൂദനെതിരെ വിമതനായി രംഗത്തെത്തിയ വി.കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് തലവേദന തന്നെയാണ്. അടിക്കടി പുറത്തുവിടുന്ന ഫണ്ട് തിരിമറി രേഖകളും പയ്യന്നൂരിലെ വോട്ട് മറിയുമോ എന്ന ആശങ്ക ബാക്കിയാക്കുന്നുണ്ട്. തളിപ്പറമ്പിലെ പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ പോരാടുന്നതിനാൽ ഈ മണ്ഡലവും സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. ജയമുറപ്പിച്ച പല മണ്ഡലങ്ങളേക്കാലും സിപിഎം വിയർക്കുക പയ്യന്നൂരും തളിപ്പറമ്പും പേരാവൂരുമാണ്. ഈ സീറ്റ് കൈവിട്ടാൽ ഭരണത്തുടർച്ചയുണ്ടായാലും പാർട്ടിക്ക് ക്ഷീണമാകും.
See omnystudio.com/listener for privacy information.