『ഏഴാം നാളിലെ രാത്രി』のカバーアート

ഏഴാം നാളിലെ രാത്രി

ഏഴാം നാളിലെ രാത്രി

無料で聴く

ポッドキャストの詳細を見る

このコンテンツについて

കാട്ടു പൊന്തകൾ പടർന്ന വഴിത്താരകൾ , മുണ്ടുമുള്ളുകൾ നിറഞ്ഞു ഇടിഞ്ഞ കയ്യാലകൾ, മുൾപ്പടർപ്പുകളിലെ മാളങ്ങളിൽ മണ്ഡലികൾ തണുത്തുവിറച്ചു, കനത്ത ഇരുട്ടിൽ മണ്ഡലി വായപുളന്നു, രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഉരഗഗന്ധം..

കർക്കടകം കാരുണ്യരഹിതമായി കനത്തു , മഴപ്പെയ്ത്തിന്റെ കഠിനരാത്രി , ഇരുട്ടുമാത്രം.

എല്ലാവരും ഭയപ്പെട്ട് മൂടിപ്പുതച്ചുറങ്ങുമ്പോൾ ഒരാള്മാത്രം ഇരുളുറയാനിറങ്ങി...

കുറ്റാക്കൂറ്റിരുട്ടിനെ മധുചന്ദ്രികപോലെ കോരികുടിച്ചുല്ലസിച്ചുകൊണ്ടൊരാൾ,

ഇരുളുകൊണ്ട് ശരീരം നിർമിച്ചൊരാൾ.

നമ്മുടെ നാട്ടുജീവിതത്തിലെ അനിവാര്യതയാണ് കൂളി...

കർക്കിടകം ഏഴാംനാൾ കൂളിയുടെ ദിവസമാണ്...


--

പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )
സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.
എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.
ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.
അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.
ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.
ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

നിങ്ങൾ കേൾക്കുമല്ലോ...
നിങ്ങളെത്തന്നെ...

まだレビューはありません